ഖുശ്ബു ബിജെപി ഉപാധ്യക്ഷ; നടന്‍ വിജയിന് സഖ്യത്തിലേക്ക് ക്ഷണം

ബുത്ത് കമ്മിറ്റികള്‍ ശക്തിപ്പെടുത്തുകയെന്നതിനാണ് അടിയന്തര മുന്‍ഗണന നല്‍കുകയെന്ന് ഖുശ്ബു പറഞ്ഞു
Khushbu Sundar
ഖുശ്ബു
Updated on
1 min read

ചെന്നൈ: തമിഴ്‌നാട് ബിജെപി വൈസ് പ്രസിഡന്റായി നടി ഖുശ്ബു സുന്ദറിനെ നിയമിച്ചു. നൈനാര്‍ നാഗേന്ദ്രന്‍ പ്രസിഡന്റായി ചുമതലയേറ്റതിനു ശേഷം നടത്തിയ ആദ്യ പുനഃസംഘടനയിലാണു ഖുശ്ബുവിനു പ്രധാനപ്പെട്ട പദവി നല്‍കിയത്.

നിയമനത്തില്‍ ബിജെപി നേതാക്കളോട് ഖുശ്ബു നന്ദി അറിയിച്ചു. ബുത്ത് കമ്മിറ്റികള്‍ ശക്തിപ്പെടുത്തുകയെന്നതിനാണ് അടിയന്തര മുന്‍ഗണന നല്‍കുകയെന്ന് ഖുശ്ബു പറഞ്ഞു. 'നമ്മള്‍ കഴിയുന്നത്ര ജനങ്ങളിലേക്ക് എത്തിച്ചേരണം, വീടും തോറും പ്രചാരണം നടത്തുകയും വോട്ടര്‍മാരെ നേരിട്ട് കാണുകയും വേണം, പ്രധാനമന്ത്രിയുടെയും ബിജെപിയുടെയും നന്മയെക്കുറിച്ച് അവരോട് സംസാരിക്കണം, അവര്‍ രാജ്യത്തിന് ചെയ്ത കാര്യങ്ങള്‍ അവരെ അറിയിക്കണം.'- ഖുശ്ബു പറഞ്ഞു.

Khushbu Sundar
കന്യാസ്ത്രീകളുടെ അറസ്റ്റ്: അമിത് ഷാ വിവരം തേടി; ജാമ്യത്തിനായി ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും

തെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ പോലുള്ള പാര്‍ട്ടി ഞങ്ങളോടൊപ്പം ഉള്ളതില്‍ സന്തോഷമുണ്ടെന്ന് ഖുശ്ബു പറഞ്ഞു. പാര്‍ട്ടിയുടെ അനുമതിയില്ലാതെ സഖ്യ തീരുമാനങ്ങളെക്കുറിച്ച് അഭിപ്രായം പറയാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ ഖുഷ്ബു, വിജയിനോട് എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമാകാനും അഭ്യര്‍ഥിച്ചു. 'ഇളയെ സഹോദരനെ പോലയാണ് എനിക്ക് വിജയ്. ഡിഎംകെയെ പരാജയപ്പെടുത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുമ്പോള്‍, നാമെല്ലാവരും ഒന്നിക്കണമെന്ന് ഞാന്‍ കരുതുന്നു. തമിഴ്നാട്ടിലെ ഡിഎംകെ സര്‍ക്കാരിന്റെ തെറ്റുകള്‍ നിരന്തരം ഉന്നയിക്കുന്നു, അതിനാല്‍ ടിവികെ ബിജെപിയുമായും എഐഎഡിഎംകെയുമായും കൈകോര്‍ക്കുന്നത് വളരെ ബുദ്ധിപരമായ തീരുമാനമാണെന്ന് ഞാന്‍ കരുതുന്നു.' ഖുശ്ബു പറഞ്ഞു.

Khushbu Sundar
'മിണ്ടരുത്, മുഖമടിച്ച് പൊളിക്കും'; കന്യാസ്ത്രീകളെ ഭീഷണിപ്പെടുത്തുന്നതിന്റെ വിഡിയോ പുറത്ത്

ഡിഎംകെയിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച ഖുശ്ബു, പിന്നീട് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച ശേഷം 2020ലാണു ബിജെപിയില്‍ ചേര്‍ന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നഗര മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

Summary

Actor-politician Khushbu Sundar has been appointed BJP Vice-President in Tamil Nadu. She aims to boost grassroots outreach and has urged actor Vijay's party to join the BJP-AIADMK alliance

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com