സണ്‍ഷെയ്ഡില്‍ വാടിത്തളര്‍ന്ന് പ്രാവ്, അതിസാഹസികമായി വെള്ളം സ്പൂണില്‍ നല്‍കി ബാലന്‍; കാരുണ്യം (വീഡിയോ)

സുശാന്ത നന്ദ ഐഎഎഫ്എസ് ആണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്
പ്രാവിന് വെള്ളം നല്‍കുന്ന കുട്ടി
പ്രാവിന് വെള്ളം നല്‍കുന്ന കുട്ടി
Updated on: 
1 min read

കടുത്ത ചൂടില്‍ വെന്തുരുകുകയാണ് നാട്. മനുഷ്യനെ പോലെ തന്നെ മറ്റു ജീവജാലങ്ങളും കടുത്ത ചൂടില്‍ ബുദ്ധിമുട്ടുകയാണ്. പക്ഷികള്‍ക്ക് ദാഹമകറ്റാന്‍ വീടിന് വെളിയില്‍ പാത്രത്തില്‍ വെള്ളം നിറയ്ക്കണമെന്ന തരത്തില്‍ നിരവധി സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നുണ്ട്. അത്തരത്തില്‍ സഹജീവികളോട് കാരുണ്യം കാണിച്ച ഒരു ബാലനാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ താരം.

സുശാന്ത നന്ദ ഐഎഎഫ്എസ് ആണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. വീടിന്റെ ഒന്നാം നിലയാണ് വീഡിയോയുടെ പശ്ചാത്തലം. സണ്‍ഷെയ്ഡില്‍ കടുത്ത ചൂടില്‍ വാടി തളര്‍ന്നിരിക്കുകയാണ് ഒരു പ്രാവ്. ഇതിന് വെള്ളം കൊടുക്കുന്ന കുട്ടിയുടെ വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.

തളര്‍ന്നിരിക്കുന്ന പ്രാവിന് വെള്ളം കൊടുക്കാന്‍ ബുദ്ധിമുട്ടാണെന്ന് തിരിച്ചറിഞ്ഞ് സപൂണില്‍ വെള്ളം നിറച്ചാണ് പ്രാവിന്റെ ദാഹമകറ്റുന്നത്. ഒന്നാം നിലയിലെ ഗ്രില്ലിലൂടെ കൈ കടത്തി സാഹസികമായാണ് കുട്ടി പ്രാവിന്റെ ദാഹമകറ്റുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER