നേതാക്കളെ കുടുക്കാന്‍ ഒളി കാമറ വച്ചു; കര്‍ണാടകയില്‍ മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി പുറത്ത്

സിദ്ധരാമയ്യയുടെ പരാതിയില്‍ 6 വര്‍ഷത്തേക്കാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്
SIDHARAMAYYA-KRIPA
SIDHARAMAYYA-KRIPA
Updated on: 
1 min read

കര്‍ണാടക: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറിയുമായ കൃപ ആല്‍വയെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. മുന്‍ മുഖ്യന്ത്രി സിദ്ധരാമയ്യ ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ ലക്ഷ്യമിട്ട് നടന്ന വിവാദ ഒളിക്യാമറ ഓപ്പറേഷനില്‍ പങ്കുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി. കെപിസിസി അധ്യക്ഷന്റെ നിര്‍ദ്ദേശപ്രകാരം വൈസ് പ്രസിഡന്റ് എം നാരായണസ്വാമിയാണ് കൃപയെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിക്കൊണ്ടുള്ള ഉത്തരവിറക്കിയത്.

SIDHARAMAYYA-KRIPA
തമിഴ്‌നാട്ടിൽ സർക്കാർ ജോലിക്ക് 5 വർഷത്തെ പ്രായപരിധി ഇളവ്

കോണ്‍ഗ്രസ് നേതാക്കളെ അപകീര്‍ത്തിപ്പെടുത്താനും ബ്ലാക്ക്‌മെയില്‍ ചെയ്യാനും ലക്ഷ്യമിട്ട് നിര്‍മിച്ച വ്യാജ ഒളിക്യാമറ ദൃശ്യങ്ങള്‍ക്ക് പിന്നില്‍ കൃപയാണെന്ന് ആരോപണമുയര്‍ന്നിരുന്നു. പാര്‍ട്ടിക്ക് വലിയ നാണക്കേടുണ്ടാക്കിയ ഈ പെരുമാറ്റത്തില്‍ വിശദീകരണം തേടി പാര്‍ട്ടി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഇവര്‍ മറുപടിയൊന്നും നല്‍കിയിരുന്നില്ല. കൃപ ആല്‍വയുടെ പെരുമാറ്റം പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

സിദ്ധരാമയ്ക്ക് ലൈംഗിക പീഡന ആരോപണം ഉന്നിയിച്ച് തയ്യാറാക്കിയ ഈ ഒളിക്യാമറ ദൃശ്യങ്ങള്‍ പൂര്‍ണമായും കെട്ടിച്ചമച്ചതാണെന്നും അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നും ബെംഗളൂരു പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അപകീര്‍ത്തിപരമായ ഈ വീഡിയോ നിര്‍മ്മിച്ചതിനു പിന്നില്‍ കൃപ ആല്‍വയാണെന്ന് സിദ്ധരാമയ്യ തന്നെ ആരോപിച്ചിരുന്നു. കൂടാതെ, ഈ വീഡിയോ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നത് തടഞ്ഞ് അദ്ദേഹം കോടതിയില്‍ നിന്ന് ഇടക്കാല ഉത്തരവും നേടി.

SIDHARAMAYYA-KRIPA
സെന്‍സസ്: വീടുകള്‍ തോറുമുള്ള ജനസംഖ്യാ കണക്കെടുപ്പ് ജനുവരി 25 മുതല്‍, 13 പുതിയ ചോദ്യങ്ങള്‍, വിശദാംശങ്ങള്‍

വിവാദവുമായി ബന്ധപ്പെട്ട് കൃപയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. മംഗളൂരു സ്വദേശിനിയായ കൃപ കോണ്‍ഗ്രസ് വക്താവ് കൂടിയായിരുന്നു. 2015 മുതല്‍ 2018വരെ കര്‍ണാടക സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അധ്യക്ഷയായിരുന്നു. സിദ്ധരാമയ്യയുടെ ആദ്യ മുഖ്യമന്ത്രിപദവിയുടെ കാലത്തായിരുന്നു അവര്‍ ഈ പദവി വഹിച്ചത്.

Summary

Kripa Alva has been expelled from the party over the fake sting operation

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER