ലാലു പ്രസാദ് യാദവ്/പിടിഐ
ലാലു പ്രസാദ് യാദവ്/പിടിഐ

കാലിത്തീറ്റ കേസില്‍ ലാലു പ്രസാദ് യാദവിനു ജാമ്യം

കാലിത്തീറ്റ കേസില്‍ ലാലു പ്രസാദ് യാദവിനു ജാമ്യം
Published on

പറ്റ്‌ന: കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന് ഝാര്‍ഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് നാലാമത്തെ കേസിലാണ് ലാലുവിനു ജാമ്യം ലഭിക്കുന്നത്. ഇതോടെ ലാലു ജയിലില്‍നിന്നു പുറത്തിറങ്ങാന്‍ വഴിയൊരുങ്ങി.

ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം ഡല്‍ഹി എയിംസിലാണ് ലാലു ഇപ്പോഴുള്ളത്. നാലു കേസിലും ജാമ്യം കിട്ടിയതോടെ ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്യുന്ന മുറയ്ക്ക് ലാലുവിന് നാട്ടിലേക്കു മടങ്ങാനാവും.

കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട ധുംക ട്രഷറി കേസിലാണ് ലാലുവിന് ഇന്നു ജാമ്യം ലഭിച്ചത്. 3.13 കോടി രൂപ വകമാറ്റിയെന്നതാണ് കേസ്. 

2017ലാണ് കാലിത്തീറ്റ കേസില്‍ ലാലുവിനെ ശിക്ഷിച്ചത്. തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടെങ്കിലും കൂടുതല്‍ കാലവും റാഞ്ചിയില്‍ രാജേന്ദ്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ആയിരുന്നു ലാലു. കഴിഞ്ഞ ജനുവരിയിലാണ് എയിംസിലേക്കു മാറ്റിയ്ത.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com