കൂട്ടില്‍ കിടന്ന പുലിയെ വടി കൊണ്ട് കുത്തി പ്രകോപിപ്പിക്കാന്‍ ശ്രമിച്ചു, പിന്നീട് സംഭവിച്ചത്- വീഡിയോ 

സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്
പുലിയെ വടി കൊണ്ട് കുത്തി പ്രകോപിപ്പിക്കാനുള്ള ശ്രമം
പുലിയെ വടി കൊണ്ട് കുത്തി പ്രകോപിപ്പിക്കാനുള്ള ശ്രമം
Updated on: 
1 min read

വന്യമൃഗങ്ങളെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നത് അപകടം ക്ഷണിച്ച് വരുത്തിയതിന്റെ നിരവധി ഉദാഹരണങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ കൂട്ടില്‍ അകപ്പെട്ട പുലിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച ആള്‍ക്ക് സംഭവിച്ച അപകടത്തിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. കൂട്ടില്‍ കിടക്കുകയാണ് പുലി. പുലിയെ ചെറിയ വടി കൊണ്ട് ഉപദ്രവിക്കാന്‍ ശ്രമിക്കുകയാണ് ഒരാള്‍. പുലിയുടെ മുഖത്ത് കുത്തി രസിക്കാന്‍ ശ്രമിച്ച ആള്‍ക്കാണ് അമളി സംഭവിച്ചത്.

ഒരുഘട്ടത്തില്‍ വടിയുടെ അറ്റത്ത് കടിച്ചുപിടിച്ച് പുലി ശക്തിയായി വലിച്ചു. ഇതിന്റെ ആഘാതത്തില്‍ വീഴാതിരിക്കാന്‍ ഇരുമ്പു കൂട്ടില്‍ കൈ വച്ച് നില്‍ക്കാന്‍ ശ്രമിച്ച ആളെ പുലി ആക്രമിച്ചു. പുലിയുടെ ആക്രമണത്തില്‍ ഒരു കൈ മുഴുവനും ചോരയൊലിപ്പിച്ച് നില്‍ക്കുന്നതാണ് വീഡിയോയുടെ അവസാനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER