ദേശീയപാതയില്‍ കാറിടിച്ച് പരിക്കേറ്റു; രക്ഷിക്കാനെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥനെ കടിച്ചുകുടഞ്ഞ് പുലി- വൈറല്‍ വിഡിയോ

ദേശീയപാതയില്‍ വാഹനമിടിച്ച് പരിക്കു പറ്റിയ പുലിയെ പിടികൂടി ചികിത്സ നല്‍കാനുള്ള ശ്രമത്തിനിടെ, വനംവകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിച്ചു
leopard severely injured in a road accident, attacked forest personnel
വനംവകുപ്പ് ഉദ്യോ​ഗസ്ഥനെ പുലി ആക്രമിക്കുന്ന ദൃശ്യംsource: x
Edited By:
Updated on
1 min read

ബംഗളൂരു: ദേശീയപാതയില്‍ വാഹനമിടിച്ച് പരിക്കു പറ്റിയ പുലിയെ പിടികൂടി ചികിത്സ നല്‍കാനുള്ള ശ്രമത്തിനിടെ, വനംവകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിച്ചു. കാലിന് പരിക്ക് പറ്റി നടക്കാന്‍ കഴിയാതെ കഷ്ടപ്പെട്ട പുലിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥന് നേരെ തിരിഞ്ഞത്. പുലിയുടെ ആക്രമണത്തില്‍ നിന്ന് കഷ്ടിച്ചാണ് വനംവകുപ്പ് ഉദ്യോഗസ്ഥന്‍ രക്ഷപ്പെട്ടത്. മറ്റു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ രക്ഷയ്ക്ക് എത്തിയതോടെ പുലി പിന്തിരിയുകയായിരുന്നു.

കര്‍ണാടക ദാവന്‍ഗരെയിലെ ഹൈവേയിലാണ് സംഭവം. കാര്‍ ഇടിച്ചാണ് പുലിക്ക് പരിക്ക് പറ്റിയത്. ഇതറിഞ്ഞ് പുലിയെ പിടികൂടി ചികിത്സ നല്‍കാനുള്ള ശ്രമത്തിനിടെയാണ് ഒരു വനംവകുപ്പ് ഉദ്യോഗസ്ഥന് നേരെ പുലി തിരിഞ്ഞത്. പുലിയുടെ ആക്രമണത്തില്‍ നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

തുടര്‍ന്ന് മയക്കുവെടിവെച്ചാണ് പുലിയെ പിടികൂടിയത്. സാരമായി പരിക്ക് പറ്റിയ പുലിയെ തൊട്ടടുത്തുള്ള വെറ്ററിനറി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

leopard severely injured in a road accident, attacked forest personnel
'ഭീരുവായ ന്യായാധിപനാകുന്നതിലും ഭേദം മരണം'; അഞ്ച് മാസത്തിനിടെ 23-ാമത്തെ വധശിക്ഷ വിധിച്ച് ജഡ്ജി രവികുമാർ ദിവാകർ
leopard severely injured in a road accident, attacked forest personnel
'ബംഗാളികള്‍ക്ക് എങ്ങനയാണ് മീനും ഇറച്ചിയും കഴിക്കാതിരിക്കാനാവുക?'; ദുര്‍ഗാ പൂജയ്ക്ക് മദ്യവില്‍പനയ്ക്ക് നിരോധനം, ഡിജെ പാര്‍ട്ടികള്‍ക്ക് വിലക്ക്
Summary

leopard severely injured in a road accident, attacked forest personnel

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com