ഒളിച്ചോട്ടത്തിന് പിന്നാലെ ഒളിച്ചോട്ടം; കേസും പുലിവാലുമില്ല; ഒടുവില്‍ കല്യാണമേളം; ഇത് സിനിമയെ വെല്ലുംകഥ

ഇരുവീട്ടുകാരും പരാതിയുമായി സ്റ്റേഷനില്‍ എത്തിയെങ്കിലും അവസാനം പ്രശ്‌നത്തിന് പരിഹാരമായി.
Love swaps shake up two families in UP's Bareilly, end in quiet compromise
പ്രതീകാത്മക ചിത്രം
Updated on
1 min read

ബറേലി: സിനിമയെ വെല്ലും ഈ ഉത്തര്‍പ്രദേശ് പ്രണയകഥ. യുവാവ് ഭാര്യാസഹോദരിയുമായി ഒളിച്ചോടിയതിന്റെ പിറ്റേന്ന് ഭാര്യാസഹോദരന്‍ യുവാവിന്റെ സഹോദരിയുമായി നാടുവിട്ടു. ഇരുവീട്ടുകാരും പരാതിയുമായി സ്റ്റേഷനില്‍ എത്തിയെങ്കിലും അവസാനം പ്രശ്‌നത്തിന് പരിഹാരമായി. ബറേലി ജില്ലയില്‍ ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു അസാധാരണമായ ഒളിച്ചോടല്‍ പ്രണയം.

Love swaps shake up two families in UP's Bareilly, end in quiet compromise
കര്‍ണാടകയില്‍ കോണ്‍ഗ്രസിന് തിരിച്ചടി; മാലൂരുവിലെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കി

ആറ് വര്‍ഷം മുന്‍പാണ് 28 കാരനായ കേശവ് കുമാര്‍ വിവാഹിതനായത്. ഇയാള്‍ക്ക് രണ്ടു കുട്ടികളും ഉണ്ട്. ഓഗസ്റ്റ് 23ാം തീയതി കേശവ് കുമാര്‍ ഭാര്യാസഹോദരി കല്‍പ്പനയ്ക്കൊപ്പം ഒളിച്ചോടി. ഇതിന് പ്രതികാരമെന്നോണം പിറ്റേദിവസം ഭാര്യയുടെ സഹോദരന്‍ യുവാവിന്റെ സഹോദരിയുമായി നാടുവിട്ടു. ഒളിച്ചോടല്‍ നാട്ടിലാകെ പാട്ടായതോടെ ഇരുകുടുംബങ്ങളും തമ്മില്‍ വലിയ തര്‍ക്കമായി. പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി.

Love swaps shake up two families in UP's Bareilly, end in quiet compromise
ബന്ധം കാമുകന്റെ വീട്ടിലറിയിക്കാനായി 600 കിലോമീറ്റര്‍ വാഹനമോടിച്ച് യുവതി; ഒടുവില്‍ കലാശിച്ചത് മരണത്തിലും, യുവാവ് കസ്റ്റഡിയില്‍

ഒടുവില്‍ നാടുവിട്ട ദമ്പതികളെ പൊലീസ് കഴിഞ്ഞ ദിവസം കണ്ടെത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായത്. ആദ്യം ഏറ്റുമുട്ടിയ വീട്ടുകാര്‍ തമ്മില്‍ പിന്നീട് ഒത്തുതീര്‍പ്പിലെത്തുന്നതാണ് കാണാന്‍ കഴിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ഇതോടെ ഇരുവരും പരാതികള്‍ പിന്‍വലിച്ചു.

Summary

A man from Bareilly district eloped with his sister-in-law, only for his brother-in-law to run away with the man's sister the very next day.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com