പഞ്ചാബില്‍ ലോറിയുമായി എല്‍പിജി ടാങ്കര്‍ കൂട്ടിയിടിച്ച് പൊട്ടിത്തെറിച്ചു; ഏഴു മരണം; 20 ലേറെ പേര്‍ക്ക് പരിക്ക്

90 ശതമാനത്തിലേറെ പൊള്ളലേറ്റ നാലുപേര്‍ വെന്റിലേറ്ററിലാണ്
LPG Tanker Explosion
LPG Tanker ExplosionANI
Updated on
1 min read

ന്യൂഡല്‍ഹി : പഞ്ചാബില്‍ എല്‍ പി ജി ടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ മരിച്ചു. 20 ലേറെ പേര്‍ക്ക് പരിക്കേറ്റു. ഹോഷിയാര്‍പൂര്‍- ജലന്ധര്‍ റോഡില്‍ മണ്ടിയാല അഡ്ഡക്ക് സമീപം പിക്കപ്പ് വാഹനവുമായി കൂട്ടിയിടിച്ച് എല്‍ പി ജി ടാങ്കര്‍ പൊട്ടിത്തെറിച്ചത്.

LPG Tanker Explosion
കസ്റ്റംസ് ചട്ടങ്ങളിലെ മാറ്റം, യുഎസിലേക്കുള്ള തപാല്‍സേവനങ്ങള്‍ ഇന്ത്യ നിര്‍ത്തുന്നു; തിങ്കളാഴ്ച മുതല്‍ പ്രാബല്യം

രാംനഗര്‍ ധേഹ ലിങ്ക് റോഡിലേക്ക് തിരിയുന്നതിനിടെ ടാങ്കര്‍ പിക്കപ്പ് ലോറിയില്‍ ഇടിക്കുകയായിരുന്നു. ലോറി ഡ്രൈവര്‍ സുഖ്ജീത് സിങ്, ബല്‍വന്ത് റായ്, ധര്‍മേന്ദര്‍ വര്‍മ്മ, മഞ്ജിത് സിങ്, വിജയ്, ജസ് വീന്ദര്‍ കൗര്‍, ആരാധന വര്‍മ എന്നിവരാണ് മരിച്ചത്. 90 ശതമാനത്തിലേറെ പൊള്ളലേറ്റ നാലുപേര്‍ വെന്റിലേറ്ററിലാണ്.

LPG Tanker Explosion
ട്രെയിനിലെ എസി കോച്ചിലെ ചവറ്റുകുട്ടയില്‍ അഞ്ചുവയസുകാരന്റെ മൃതദേഹം; ഞെട്ടി ശുചീകരണ തൊഴിലാളികള്‍

അപകടത്തില്‍ പഞ്ചാബ് ഗവര്‍ണര്‍ ഗുലാബ് ചന്ദ് കട്ടാരിയ, മുഖ്യമന്ത്രി ഭഗവന്ത് മന്‍ എന്നിവര്‍ അനുശോചനം അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് സൗജന്യ വൈദ്യചികിത്സ ഉറപ്പാക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Summary

Four more people succumbed to burn injuries, with the death toll in the LPG tanker fire incident rising to seven

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com