പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

രാവിലെ ലോട്ടറി എടുത്തു; വൈകീട്ട് കോടീശ്വരൻ! ആംബുലൻസ് ഡ്രൈവറെ തേടിയെത്തിയ ഭാ​ഗ്യം

രാവിലെ ലോട്ടറി എടുത്തു; വൈകീട്ട് കോടീശ്വരൻ! ആംബുലൻസ് ഡ്രൈവറെ തേടിയെത്തിയ ഭാ​ഗ്യം
Published on

കൊൽക്കത്ത: ലോട്ടറി എടുക്കുന്ന ആളുകളെ തേടി നിനച്ചിരിക്കാതെ ഭാ​ഗ്യം എത്താറുണ്ട്. ചിലർ സ്ഥിരമായ ലോട്ടറി എടുക്കുന്നുവരായിരിക്കും. അപ്രതീക്ഷിതമായി ചിലർക്ക് ഭാ​ഗ്യം കടന്നു വരാറുണ്ട്. അത്തരത്തിൽ ഒരു ഭാ​ഗ്യവാനാണ് പശ്ചിമ ബം​ഗാളിലെ കിഴക്കൻ ബർധമൻ ജില്ലയിലെ ഷെയ്ഖ് ഹീര. 

ആംബുലൻസ് ഡ്രൈവറായ ഇദ്ദേഹം 270 രൂപയ്ക്കാണ് ലോട്ടറി എടുത്തത്. നറുക്കെടുപ്പ് ദിവസം രാവിലെ ആയിരുന്നു ഹീര ടിക്കറ്റെടുത്തത്. ഉച്ചയോടെ ഫലം വന്നപ്പോൾ ഹീര കോടീശ്വരനാകുക ആയിരുന്നു. ഒരു കോടി രൂപയാണ് ഇദ്ദേഹത്തിന് സമ്മാനം ലഭിക്കുക.  

നിനച്ചിരിക്കാതെ ഭാ​ഗ്യം എത്തിയപ്പോൾ സന്തോഷത്തിനപ്പുറം പേടിയായിരുന്നു ഹീരയ്ക്ക്. എന്ത് ചെയ്യണം എന്നറിയാതെ അദ്ദേഹം നേരെ പൊലീസ് സ്റ്റേഷനിലേക്ക് പോയി. ലോട്ടറി ടിക്കറ്റ് നഷ്ടപ്പെടുമോ എന്ന ഭയവും മനസ്സിലുണ്ടായിരുന്നു. ഒടുവിൽ ശക്തിഗഢ് പൊലീസ് ഇയാളെ സുരക്ഷിതമായി വീട്ടിലെത്തിക്കുകയും ചെയ്തു. 

“ഒരു ദിവസം ജാക്ക്പോട്ട് നേടുന്നതിനെക്കുറിച്ച് ഞാൻ എപ്പോഴും സ്വപ്നം കാണുകയും ടിക്കറ്റുകൾ വാങ്ങുകയും ചെയ്തു. ഒടുവിൽ, ഭാഗ്യദേവത എന്നെ നോക്കി പുഞ്ചിരിച്ചു- ഹീര പറഞ്ഞു. രോ​ഗിയായ അമ്മയെ ചികിത്സിക്കുന്നതിന് വേണ്ടി ഈ പണം ചെലവാക്കുമെന്നും ഒരു വീട് വയ്ക്കണമെന്ന് ആ​ഗ്രഹമുണ്ടെന്നും ഹീര പ്രതികരിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com