പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കളിക്കുന്നതിനിടെ കാല്‍തെറ്റി; തിളച്ച എണ്ണപ്പാത്രത്തില്‍ വീണ് ആറുവയസുകാരി മരിച്ചു

പിതാവിന്റെ ഭക്ഷണശാലയിലെ തിളച്ച എണ്ണപ്പാത്രത്തില്‍ വീണ് ആറുവയസുകാരി മരിച്ചു
Published on


മുംബൈ: പിതാവിന്റെ ഭക്ഷണശാലയിലെ തിളച്ച എണ്ണപ്പാത്രത്തില്‍ വീണ് ആറുവയസുകാരി മരിച്ചു. മാര്‍ച്ച് മുപ്പതിനായിരുന്നു കുട്ടി തിളച്ച എണ്ണപ്പാത്രത്തില്‍ വീണത്. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ ലഖമാപൂര്‍ ഗ്രാമത്തിലാണ് സംഭവം.  വൈഷ്ണവി സമാധാന്‍ പവാര്‍ എന്ന കുട്ടിയാണ് മരിച്ചത്. 

ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്. കളിക്കുന്നതിനിടെ ബാലന്‍സ് നഷ്ടപ്പെട്ട കുട്ടി തിളച്ച എണ്ണപ്പാത്രത്തില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ പാത്രത്തില്‍ നിന്നെടുത്ത് സമീപത്തെ ആശുപത്രിയിലെത്തിച്ചു. അവിടെ നിന്ന് വിദഗ്ധചികിത്സയ്ക്കായി നാസിക്കിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അപകടമരണത്തിന് കേസ് എടുത്തതായി പൊലീസ് അറിയിച്ചു.

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com