കൈവെള്ളയില്‍ കുറിപ്പെഴുതി ഡോക്ടര്‍ ജീവനൊടുക്കിയ സംഭവം; സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ പിടിയില്‍, പൊലീസുകാരൻ ഒളിവില്‍

സബ് ഇന്‍സ്‌പെക്ടര്‍ ഗോപാല്‍ ബദാനി തന്നെ പലതവണ ബലാത്സംഗം ചെയ്തതായും, സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ ബങ്കര്‍ തന്നെ മാനസികമായി പീഡിപ്പിച്ചെന്നുമായിരുന്നു 28 കാരി തന്റെ കൈപ്പത്തിയില്‍ എഴുതിയ കുറിപ്പില്‍ ആരോപിച്ചത്
Maharashtra doctor death Police arrest accused named in note written on her palm
Maharashtra doctor death Police arrest accused named in note written on her palmപ്രതീകാത്മക ചിത്രം
Updated on
1 min read

മുംബൈ: മഹാരാഷ്ട്രയിലെ സത്താറയില്‍ യുവ വനിത ഡോക്ടര്‍ ആത്മഹത്യ ചെയ്ത കേസില്‍ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. 28 കാരിയായ വനിതാ ഡോക്ടറുടെ കൈവെള്ളയില്‍ എഴുതിയ ആത്മഹത്യ കുറിപ്പില്‍ പേര് പരാമര്‍ശിച്ച സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ പ്രശാന്ത് ബങ്കാറിനെയാണ് പൊലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ നാല് ദിവസത്തേക്ക് പൊലീസ് കസ്റ്റഡയില്‍ വിട്ടു.

Maharashtra doctor death Police arrest accused named in note written on her palm
'ആ പൊലീസുകാരന്‍ എന്നെ നാല് തവണ ബലാത്സംഗം ചെയ്തു', കൈവെള്ളയില്‍ ആത്മഹത്യാക്കുറിപ്പെഴുതി ഡോക്ടര്‍

പൊലീസ് ഇന്‍സ്പെക്ടര്‍ ഗോപാല്‍ ബദ്നെയാണ് ഡോക്ടറുടെ കുറിപ്പില്‍ പറയുന്ന മറ്റൊരാള്‍. പൊലീസുകാരന്‍ നാല് തവണ ബലാത്സംഗം ചെയ്‌തെന്നാണ് ആക്ഷേപം. സംഭവം പുറത്തുവന്നതിന് പിന്നാലെ ഇയാളെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. സബ് ഇന്‍സ്‌പെക്ടര്‍ ഗോപാല്‍ ബദാനി തന്നെ പലതവണ ബലാത്സംഗം ചെയ്തതായും, സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ ബങ്കര്‍ തന്നെ മാനസികമായി പീഡിപ്പിച്ചെന്നുമായിരുന്നു 28 കാരി തന്റെ കൈപ്പത്തിയില്‍ എഴുതിയ കുറിപ്പില്‍ ആരോപിച്ചത്.

Maharashtra doctor death Police arrest accused named in note written on her palm
ജമ്മു കശ്മീരില്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത വിജയവുമായി ബിജെപി; ആ നാല് വോട്ടുകള്‍ എവിടെനിന്ന്?

മഹാരാഷ്ട്രയിലെ സത്താറ ജില്ലാ ആശുപത്രിയിലെ ഡോക്ടറെയാണ് വ്യാഴാഴ്ച (ഒക്ടോബര്‍ 23) രാത്രി സത്താറ ജില്ലയിലെ ഫാല്‍ട്ടാനിലുള്ള ഒരു ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്റെ മരണത്തിന് കാരണം പൊലീസ് ഇന്‍സ്പെക്ടര്‍ ഗോപാല്‍ ബദ്നെയാണ്. അയാള്‍ എന്നെ നാല് തവണ ബലാത്സംഗം ചെയ്തു. അഞ്ച് മാസത്തിലേറെയായി അയാള്‍ എന്നെ ബലാത്സംഗത്തിനിരയാക്കി, എന്നും ഡോക്ടര്‍ കൈപ്പത്തിയില്‍ എഴുതിയിരുന്നു. ഈ വിവരം പുറത്തായതിന് പിന്നാലെ പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഉത്തരവിടുകയായിരുന്നു. പ്രതിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ഉറപ്പു നല്‍കി.

Summary

Software engineer Prashant Bankar has been arrested in connection with the alleged suicide of a 28-year-old woman doctor in Maharashtra’s Satara district. A court has remanded him to four days of police custody.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com