'നിങ്ങളുടെ കയ്യില്‍ വോട്ട്, എന്റെ കയ്യില്‍ ഫണ്ട് '; തെരഞ്ഞടുപ്പ് റാലിയില്‍ അജിത് പവാര്‍, വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയെന്ന് ആക്ഷേപം

മലേഗാവില്‍ സംഘടിപ്പിച്ച പൊതുപരിപാടിയില്‍ ആയിരുന്നു അജിത് പവാറിന്റെ വിവാദ പരാമര്‍ശം
Maharashtra dy CM Ajit Pawar sparked controversy by telling Maharashtra's Malegaon voters
Maharashtra dy CM Ajit Pawar sparked controversy by telling Maharashtra's Malegaon voters
Updated on
1 min read

മുംബൈ: തെരഞ്ഞെടുപ്പില്‍ പിന്തുണയ്ച്ചില്ലെങ്കില്‍ വികസന ഫണ്ടുകള്‍ അനുവദിക്കില്ലെന്ന് വോട്ടര്‍മാര്‍ക്ക് ഭീഷണിയുമായി മഹാരാഷ്ട്ര സംസ്ഥാന ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ അജിത് പവാര്‍. മലേഗാവില്‍ സംഘടിപ്പിച്ച പൊതുപരിപാടിയില്‍ ആയിരുന്നു അജിത് പവാറിന്റെ വിവാദ പരാമര്‍ശം. തന്റെ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികളെ പിന്തുണച്ചാല്‍ മാത്രമേ വികസന ഫണ്ടുകള്‍ നല്‍കുകയുള്ളൂ എന്നാണ് പവാറിന്റെ വാക്കുകള്‍.

Maharashtra dy CM Ajit Pawar sparked controversy by telling Maharashtra's Malegaon voters
ജസ്റ്റിസ് ബി ആര്‍ ഗവായ് പടിയിറങ്ങുന്നു; ജസ്റ്റിസ് സൂര്യകാന്ത് നാളെ ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കും

നിങ്ങള്‍ക്ക് വോട്ട് ചെയ്യാനുള്ള അധികാരമുണ്ട്, എന്നാല്‍ ഫണ്ട് നിയന്ത്രിക്കാനുള്ള അധികാരം തനിക്കാണ് എന്ന നിലയിലാണ് പവാറിന്റെ വാക്കുകള്‍. 'കേന്ദ്രത്തിനും സംസ്ഥാനത്തിനും നിരവധി പദ്ധതികളുണ്ട്. മാലേഗാവിന് നല്ല വികസനം ഉറപ്പാക്കാന്‍ നമ്മളെല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കുകയും, പദ്ധതികള്‍ ശരിയായി നടപ്പിലാക്കുകയും വേണം. തങ്ങളുടെ 18 സ്ഥാനാര്‍ഥികളെയും നിങ്ങള്‍ വിജയിപ്പിക്കുകയാണെങ്കില്‍ ഞാന്‍ വാഗ്ദാനം ചെയ്തതെല്ലാം നല്‍കാന്‍ തയ്യാറാണ്. എന്നാല്‍ നിങ്ങള്‍ ഞങ്ങളെ കൈവിട്ടാല്‍, ഞാനും നിങ്ങളെ കൈവിടും. വോട്ട് നിങ്ങളുടെ കയ്യിലും, ഫണ്ട് എന്റെ കയ്യിലുമാണ്'. പവാര്‍ പറയുന്നു. തന്റെ പാനലിനെ പിന്തുണച്ചാല്‍ ബാരാമതിയിലേതിന് സമാനമായ വികസനം മാലേഗാവിലും ഉണ്ടാകുമെന്നും പവാര്‍ വാഗ്ദാനം ചെയ്യുന്നു.

Maharashtra dy CM Ajit Pawar sparked controversy by telling Maharashtra's Malegaon voters
ബിഹാറിലെ എൻഡിഎ സർക്കാരിനെ പിന്തുണയ്ക്കാൻ തയ്യാറാണെന്ന് ഒവൈസി; 'ഒരു നിബന്ധന മാത്രം'

അജിത് പവാറിന്റെ പ്രസംഗം ഇതിനോടകം രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും മഹാരാഷ്ട്രയില്‍ തുടക്കമിട്ടുകഴിഞ്ഞു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുകയാണ് ചെയ്തത് എന്ന് ശിവസേന (യുബിടി) നേതാവ് അംബാദാസ് ദന്‍വെ ആരോപിച്ചു. സര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ടുകള്‍ അജിത് പവാറിന്റെ വീട്ടില്‍ നിന്നുള്ളതല്ല. സാധാരണക്കാര്‍ അടയ്ക്കുന്ന നികുതിയില്‍ നിന്നാണ് ഫണ്ടുകള്‍ ഉണ്ടാകുന്നതെന്ന് അജിത് പവാര്‍ മറക്കരുത്. പവാറിനെപ്പോലൊരു നേതാവ് വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുമ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്തു കൊണ്ട് പ്രതികരിക്കുന്നില്ലെന്നും ദന്‍വെ ചോദിക്കുന്നു.

ഡിസംബര്‍ 2-നാണ് മാലേഗാവ് ഉള്‍പ്പെടെ മഹാരാഷ്ട്രയിലെ നഗര്‍ പഞ്ചായത്തുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. എന്‍സിപി, ബിജെപി സഖ്യമാണ് തദ്ദേശ തെരഞ്ഞെടുപ്പിലും ജനവിധി തേടുന്നത്.

Summary

Maharashtra Deputy CM and NCP leader Ajit Pawar stirred controversy at a campaign rally in Malegaon, Baramati, by warning that development funds would be provided only if voters supported his party’s candidates in the upcoming local body elections.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com