കോവിഡിന് പിന്നാലെ ' ബ്ലാക്ക് ഫംഗസ്'  പടരുന്നു; മഹാരാഷ്ട്രയില്‍ 2000 രോഗബാധിതരെന്ന് മന്ത്രി; താനെയില്‍ 2 പേര്‍ മരിച്ചു

മെഡിക്കല്‍ കോളജുകളുമായി ബന്ധിപ്പിച്ചിട്ടുള്ള ആശുപത്രികളെ മ്യൂക്കോമൈക്കോസിസ് ചികിത്സാ കേന്ദ്രങ്ങളാക്കുമെന്നും മന്ത്രി
ചിത്രം പിടിഐ
ചിത്രം പിടിഐ
Updated on
1 min read

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനത്തിന് പിന്നാലെ രോഗികള്‍ക്കിടയില്‍ ബ്ലാക്ക് ഫംഗസ് എന്നറിയപ്പെടുന്ന മ്യൂക്കോമൈക്കോസിസ് പടരുന്നു. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്ത് രണ്ടായിരത്തോളം രോഗികള്‍ ഉണ്ടാവാമെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപെ പറയുന്നു. മെഡിക്കല്‍ കോളജുകളുമായി ബന്ധിപ്പിച്ചിട്ടുള്ള ആശുപത്രികളെ മ്യൂക്കോമൈക്കോസിസ് ചികിത്സാ കേന്ദ്രങ്ങളാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തലവേദന, പനി, കണ്ണിനു താഴെയുള്ള വേദന, മൂക്കൊലിപ്പ്, ഭാഗികമായി കാഴ്ച നഷ്ടപ്പെടല്‍ എന്നിവയാണ് ബ്ലാക്ക് ഫംഗസിന്റെ രോഗലക്ഷങ്ങള്‍.

സംസ്ഥാനത്ത് നിലവില്‍ രണ്ടായിരത്തോളം ബ്ലാക്ക്ഫംഗസ് ബാധിതരുണ്ടാവാമെന്ന് മന്ത്രി പറഞ്ഞു. കോവിഡ് കേസുകള്‍ ഉയരുന്നതോടെ ആനുപാതികമായി മ്യൂക്കോമൈക്കോസിസ് രോഗികളുടെ എണ്ണം വര്‍ധിക്കുമെന്നും മന്ത്രി പറഞ്ഞു. വിപുലമായ ചികിത്സ  ആവശ്യമുള്ളതിനാലാണ് മ്യൂക്കോര്‍മൈക്കോസിസ് രോഗികളുടെ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജുകളുമായി ബന്ധിപ്പിച്ചിട്ടുള്ള ആശുപത്രികളെ തെരഞ്ഞെടുക്കാന്‍  സര്‍ക്കാര്‍ തീരുമാനിച്ചതെന്നും തോപെ കൂട്ടിച്ചേര്‍ത്തു. 

താനെയില്‍ രണ്ട് പേര്‍ മ്യൂക്കോര്‍മൈക്കോസിസ് രോഗത്തെ തുടര്‍ന്ന് മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ആറ് പേര്‍ ചികിത്സിയിലുണ്ട്. രണ്ട് പേര്‍ ഐസിയുവിലാണ്. മരിച്ചവരില്‍ ഒരാള്‍ യുവാവാണ്. പ്രമേഹമുള്ളവരിലാണ് ഈ ഫംഗസ് അണുബാധ കൂടുതലായി കാണപ്പെടുന്നത്, അതിനാല്‍ തന്നെ മറ്റ് കോവിഡ് രോഗിരള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com