'വോട്ട് ചോരി' മാര്‍ച്ചിനിടെ മഹുവ മൊയ്ത്ര കുഴഞ്ഞു വീണു, മറ്റ് എംപിമാര്‍ക്കും ദേഹാസ്വാസ്ഥ്യം -വീഡിയോ

വോട്ടര്‍ പട്ടിക ക്രമക്കേട് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ എംപിമാര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തിയത്.
Mahua Moitra
Mahua Moitra screen grab
Updated on
1 min read

ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേയ്ക്ക് ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ എംപിമാര്‍ നടത്തിയ വോട്ടു ചോരി മാര്‍ച്ചിനിടയില്‍ മഹുവ മൊയ്ത്രയ്ക്ക് ദേഹാസ്വാസ്ഥ്യം. മാര്‍ച്ചിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. കുഴഞ്ഞു വീണ മഹുവയ്ക്ക് രാഹുല്‍ ഗാന്ധി വെള്ളം നല്‍കുന്നതും വിഡിയോയില്‍ കാണാം. മറ്റു ചില എംപിമാര്‍ക്കും ദേഹാസ്വാസ്ഥ്യമുണ്ടായി.

Mahua Moitra
തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് പ്രതിപക്ഷത്തിന്റെ 'വോട്ടു ചോരി' മാര്‍ച്ച്; തടഞ്ഞ് പൊലീസ്, എംപിമാര്‍ അറസ്റ്റില്‍

വോട്ടര്‍ പട്ടിക ക്രമക്കേട് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ എംപിമാര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തിയത്. പ്രതിഷേധ മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ ബാരിക്കേഡ് ചാടിക്കടക്കാന്‍ എംപിമാര്‍ ശ്രമിച്ചു. പൊലീസുമായി ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് പ്രതിപക്ഷ എംപിമാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ പൊലീസ് വാഹനത്തിനുള്ളില്‍വെച്ചാണ് മഹുവ മോഹാലസ്യപ്പെട്ട് വീഴുന്നത്.

Mahua Moitra
ഒരാള്‍ പോലും സഹായത്തിന് എത്തിയില്ല; ഭാര്യയുടെ മൃതദേഹം ബൈക്കില്‍ കെട്ടിവെച്ച് യുവാവിന്റെ യാത്ര- ഹൃദയഭേദക വിഡിയോ

ബിഹാറിലെ വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണ നടപടി, 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ 'വോട്ടര്‍ തട്ടിപ്പ്' എന്നിവക്കെതിരെയാണ് ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധ മാര്‍ച്ച്. ഈ വിഷയം ഉന്നയിച്ച് പ്രതിപക്ഷ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിഷേധിച്ചതിനെത്തുടര്‍ന്ന്, ഇരുസഭകളും ഉച്ചയ്ക്ക് രണ്ടു മണി വരെ പിരിഞ്ഞു. വോട്ടു ക്രമക്കേടില്‍ പ്രതിപക്ഷ എംപിമാരെ കാണാമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ 30 എംപിമാരെ മാത്രമേ കാണൂവെന്ന കമ്മീഷന്റെ നിര്‍ദേശം പ്രതിപക്ഷം തള്ളിയിട്ടുണ്ട്.

Summary

Mahua Moitra fell ill during the anti-vote march led by opposition MPs from the India Alliance to the Central Election Commission headquarters

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com