'ഈ നിയമവും നിങ്ങള്‍ക്ക് പിന്‍വലിക്കേണ്ടി വരും'; കേന്ദ്രത്തിനെതിരെ ഖാര്‍ഗ, 'കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പഴയ പദ്ധതി പുനഃസ്ഥാപിക്കും'

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി റദ്ദു ചെയ്താണ് പുതിയ ബില്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചത്
Congress Protest
Congress ProtestPTI
Updated on
1 min read

ന്യൂഡല്‍ഹി : ദരിദ്രരോട് അനുകമ്പ കാണിക്കുന്നവരെന്ന് അവകാശപ്പെടുന്നവരാണ് ഇപ്പോള്‍ മഹാത്മാഗാന്ധിയുടെ പേരിലുള്ള പദ്ധതി തന്നെ അവസാനിപ്പിക്കുന്നതെന്ന്,  വി ബി ജി റാം ജി (വികസിത് ഭാരത് -ഗാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍) ബില്ലിന്റെ ചര്‍ച്ചയ്ക്കിടെ കേന്ദ്ര സര്‍ക്കാരിനെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതു പോലെ, വരും ദിവസങ്ങളില്‍ ഈ നിയമം പിന്‍വലിക്കുന്ന ഒരു സമയം വരുമെന്നും രാജ്യസഭയില്‍ ഖാര്‍ഗെ പറഞ്ഞു.

Congress Protest
വി ബി ജി റാം ജി തൊഴിലുറപ്പ് ബിൽ രാജ്യസഭയും പാസ്സാക്കി; പ്രതിഷേധിച്ച് സഭ വിട്ട് പ്രതിപക്ഷം

ആളുകള്‍ റോഡുകള്‍ തടയുന്ന, വെടിയുണ്ടകളെ നേരിടുന്ന ഒരു പ്രക്ഷോഭമാണോ കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിക്കുന്നത്? അപ്പോള്‍ മാത്രമേ നിങ്ങള്‍ നിയമം പിന്‍വലിക്കൂ എന്നുണ്ടോ? ആളുകള്‍ തെരുവിലിറങ്ങും, വെടിയുണ്ടകള്‍ നേരിടും, പക്ഷേ ഈ നിയമത്തെ ഒരിക്കലും പിന്തുണയ്ക്കില്ല. കോണ്‍ഗ്രസ് ദേശവ്യാപക പ്രക്ഷോഭം ആരംഭിക്കും. പാര്‍ലമെന്റിനകത്തും പുറത്തും പ്രതിപക്ഷം പോരാടുമെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

തൊഴില്‍ ചെയ്യാനുള്ള അവകാശം ഇല്ലാതാക്കാനുള്ള ശ്രമമാണ് ഈ ബില്‍. ഈ നീക്കം സമൂഹത്തിലെ ഏറ്റവും ദരിദ്ര വിഭാഗങ്ങളെ പട്ടിണിയിലേക്കും തൊഴിലില്ലായ്മയിലേക്കും ദുരിതത്തിലേക്കും തള്ളിവിടുമെന്ന് മുന്നറിയിപ്പ് നല്‍കി. എംജിഎന്‍ആര്‍ഇജിഎയുടെ പേരോ ഘടനയോ മാറ്റുന്നു എന്നതു മാത്രമല്ല, മറിച്ച് ലോകത്തിലെ ഏറ്റവും വിപുലമായ തൊഴിലുറപ്പ് പദ്ധതിയെ ദുര്‍ബലപ്പെടുത്തുകയും ഒടുവില്‍ കൊല്ലുകയും ചെയ്യുകയാണ് ചെയ്തിരിക്കുന്നതെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി.

കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ മഹാത്മാഗാന്ധിയുടെ പേരിലുള്ള, എംജിഎന്‍ആര്‍ഇജിഎ പദ്ധതി പുനഃസ്ഥാപിക്കുമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത കോണ്‍ഗ്രസ് എംപി പ്രമോദ് തിവാരി പറഞ്ഞു. 'ഞങ്ങള്‍ വീണ്ടും അധികാരത്തില്‍ വരുന്ന ദിവസം, ഗാന്ധിയുടെ പേര് അവിടെ ഉണ്ടാകും, എംജിഎന്‍ആര്‍ഇജിഎ അതിന്റെ യഥാര്‍ത്ഥ രൂപത്തില്‍ പുനഃസ്ഥാപിക്കപ്പെടും. ഗാന്ധിയുടെ പേര് ഞങ്ങള്‍ തിരികെ കൊണ്ടുവരും. ബിജെപിയുടെ ഗോഡ്സെ പ്രവണതകള്‍ അവസാനിപ്പിക്കും.' പ്രമോദ് തിവാരി പറഞ്ഞു.

Congress Protest
നഞ്ചന്‍കോട്ട് കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വിഡിയോ

ബില്ലിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്റ് മന്ദിരത്തിന് വെളിയില്‍ 12 മണിക്കൂര്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. എംപിമാരായ സാഗരിക ഘോഷ്, ഡെറക് ഒബ്രയാന്‍, സുഷ്മിത ദേവ്, ഡോള സെന്‍, ഋതബ്രത ബാനര്‍ജി, മൗസം നൂര്‍, പ്രകാശ് ചിക് ബരൈക് തുടങ്ങിയവര്‍ ധര്‍ണയില്‍ പങ്കെടുത്തു. ഇന്ത്യ സഖ്യ എംപിമാരും ധര്‍ണയ്ക്ക് അഭിവാദ്യം അര്‍പ്പിക്കാനെത്തി. കടുത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് രാജ്യസഭയും ലോക്‌സഭയും വി ബി ജി റാം ജി ബില്‍ പാസ്സാക്കിയത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി റദ്ദു ചെയ്താണ് പുതിയ ബില്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചത്.

Summary

VB-G RAM G Bill as an attempt to "dismantle the Right to Work," Congress leader Mallikarjun Kharge warned

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com