'മീനും ഇറച്ചിയും കഴിക്കാൻ സമ്മതിക്കില്ല; കലാപം നടത്തി, ആളുകളെ കൊന്ന് അധികാരം പിടിക്കുന്നവർ'; ബിജെപിയെ കടന്നാക്രമിച്ച് മമത (വി‍ഡിയോ)

തെരഞ്ഞെടുപ്പ് റാലിയിൽ കടുത്ത ആരോപണങ്ങൾ
Mamata Banerjee speech
Mamata Banerjeex
Updated on
1 min read

കൊൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ബിജെപിയെ കടന്നാക്രമിച്ച് പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ബിജെപി സംസ്ഥാനത്ത് അധികാരത്തിൽ വന്നാൽ ജനങ്ങളെ മത്സ്യം, മാംസം, മുട്ട അടക്കമുള്ളവ കഴിക്കുന്നതിൽ നിന്നു വിലക്കുമെന്നു അവർ ആരോപിച്ചു. പുരുലിയയിൽ തൃണമൂൽ കോൺ​ഗ്രസിന്റെ തെരഞ്ഞെടുപ്പ് റാലിയിൽ സംസരിക്കവേയാണ് അവർ കടുത്ത ആരോപണം ഉന്നയിച്ചത്.

'ബിജെപി അധികാരത്തിലെത്തിയാൽ നിങ്ങൾക്ക് മത്സ്യമോ ഇറച്ചിയോ മുട്ടയോ കഴിക്കാനാകില്ല. അവരുടെ നിലപാടുകൾ ഏകപക്ഷീയമാണ്. അവർ ഒരു മതത്തിലും വിശ്വസിക്കുന്നില്ല. ഇക്കൂട്ടർ കലാപത്തിനു പ്രേരിപ്പിക്കുന്നവരാണ്. കലാപത്തിലേക്ക് ആളുകളെ തള്ളിവിട്ടും കൊന്നുമാണ് അവർ അധികാരത്തിലെത്തിയത്.'

Mamata Banerjee speech
'സി ജോസഫ് വിജയ്', തമിഴ്‌നാട്ടില്‍ രണ്ടിടത്ത് മത്സരിക്കാന്‍ വിജയ്; ടിവികെ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു

​'ഗോത്ര വർ​ഗക്കാർക്കും സ്ത്രീകൾക്കുമെതിരെ ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നടക്കുന്നത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. ബം​ഗാളി സംസാരിക്കുന്ന നമ്മുടെ ആളുകൾ മറ്റ് സംസ്ഥാനങ്ങളിൽ ആക്രമിക്കപ്പെടുന്നു. നാം ആരെയും അടിച്ചമർത്തുന്നില്ല'- മമത വ്യക്തമാക്കി.

രണ്ട് ഘട്ടമായാണ് പശ്ചിമ ബം​ഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രിൽ 23നും രണ്ടാം ഘട്ടം ഏപ്രിൽ 29നും നടക്കും. മെയ് നാലിനാണ് വോട്ടെണ്ണൽ.

Mamata Banerjee speech
സ്റ്റാലിന്‍ കുളത്തൂരില്‍ തന്നെ; പനീര്‍ശെല്‍വം ബോഡിനായ്ക്കന്നൂരില്‍; കോണ്‍ഗ്രസ് 28 ഇടത്തും സിപിഎം അഞ്ചിടത്തും മത്സരിക്കും
Summary

West Bengal Chief Minister Mamata Banerjee alleged that the BJP would ban non-vegetarian food if it came to power

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com