മമതാ ബാനർജി/ എഎൻഐ
മമതാ ബാനർജി/ എഎൻഐ

കനത്ത മഴ; ഹെലികോപ്ടർ അടിയന്തരമായി നിലത്തിറക്കി, മമതാ ബാനർജിക്ക് പരിക്ക്

മമതാ ബാനർജിയുടെ ഹെലികോപ്ടർ അടിയന്തരമായി നിലത്തിറക്കി
Published on

കൊൽക്കത്ത: പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ഹെലികോപ്ടർ അടിയന്തരമായി നിലത്തിറക്കി. ജയ്‌പ്പൂരിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോദന ചെയ്‌ത് മടങ്ങുന്നതിനിടെ മോശം കാലാവസ്ഥയെ തുടർന്ന് സിലിഗുരിക്ക് സമീപമുള്ള സെവോക്ക് എയർബേസിൽ‌ കോപ്‌ടർ ഇറക്കുകയായിരുന്നു.

ലാഡിങ്ങിനിടെ മുഖ്യമന്ത്രിയുടെ അരയ്ക്കും കാലിനും പരിക്കേറ്റെന്നും അധികൃതർ വ്യക്തമാക്കി. പരിക്കിനെ തുടർന്ന് മുഖ്യമന്ത്രി‌യെ എസ്എസ്കെഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കനത്ത മഴയിൽ കോപ്‌ടർ കുലുങ്ങാൻ തുടങ്ങിയതോടെയാണ് പൈലറ്റ് അടിയന്തര ലാൻഡിങ്ങിന് തീരുമാനിച്ചത്. 

പ്രാഥമിക ചികിത്സക്ക് ശേഷം ബാഗ്‌ദോഗ്ര വിമാനത്താവളത്തിലേക്ക് റോഡ് മാർഗവും പിന്നീട് അവിടെ നിന്നും മുഖ്യമന്ത്രി കൊൽക്കത്തയിലേക്ക് വിമാനത്തിൽ മടങ്ങി. ജൂലൈ എട്ടിന് നടക്കാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി സംസ്ഥാനത്തിന്റെ വടക്കൻ ജില്ലകളിലെ രണ്ട് ദിവസത്തെ സന്ദർശനത്തിന് ശേഷം കൊൽക്കത്തയിലേക്ക് മടങ്ങുകയായിരുന്നു മുഖ്യമന്ത്രി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com