മമതയ്ക്ക് 'ഫുട്‌ബോള്‍ പ്ലെയര്‍', വിമതർക്ക് 'കവര്‍'; തൃണമൂലിലെ ഇരു വിഭാഗങ്ങള്‍ക്കും പ്രത്യേക പേരും ചിഹ്നവും അനുവദിച്ചു

ബം​ഗാൾ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ രണ്ട് സീറ്റിലും ടിഎംസിയുടെ രണ്ട് ഗ്രൂപ്പുകളും മത്സരിക്കുന്നുണ്ട്
Mamata Banerjee, Ritabrata Banerjee
മമത ബാനർജി, ഋതബ്രത ബാനർജി എക്സ്
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ അവകാശത്തര്‍ക്കത്തില്‍ താല്‍ക്കാലിക പരിഹാരം. ബംഗാള്‍ നിയമസബഭ ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിലെ ഇരു വിഭാഗങ്ങള്‍ക്കും പ്രത്യേകം പേരും ചിഹ്നവും അനുവദിച്ചു. മമത ബാനര്‍ജിയുടെ വിഭാഗത്തിന് 'മമത ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ്' എന്ന പേരാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചത്. 'ഫുട്‌ബോള്‍ കളിക്കാര'നാണ് തെരഞ്ഞെടുപ്പ് ചിഹ്നം.

Mamata Banerjee, Ritabrata Banerjee
ഭർത്താവിന്റെ വായ്പയ്ക്ക് ഭാര്യയുടെ എഫ്ഡിയിൽനിന്ന് 19.90 ലക്ഷം പിടിച്ചു; പണം തിരികെ നൽകാൻ എസ്ബിഐക്ക് കോടതി ഉത്തരവ്

അരൂപ് റോയിയുടെ നേതൃത്വത്തിലുള്ള വിമത ടിഎംസി വിഭാഗത്തിന് 'ഡെമോക്രാറ്റിക് തൃണമൂല്‍ കോണ്‍ഗ്രസ്' എന്നാണ് പേര്. 'കവര്‍' ആണ് ചിഹ്നം. പശ്ചിമബംഗാള്‍, മേഘാലയ, ത്രിപുര സംസ്ഥാനങ്ങളിലെ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടിയായും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചിട്ടുണ്ട്. പാര്‍ട്ടിയെച്ചൊല്ലിയുള്ള അവകാശത്തര്‍ക്കത്തെത്തുടര്‍ന്ന് ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് എന്ന പേരും, പുല്ലും പൂവും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം മരവിപ്പിച്ചിരുന്നു.

പശ്ചിമ ബംഗാളില്‍ നന്ദിഗ്രാം, രജിനഗര്‍ എന്നീ രണ്ട് മണ്ഡലങ്ങളിലേക്ക് ഒക്ടോബര്‍ ആറിന് ഉപതെരഞ്ഞെടുപ്പ് നടക്കുകയാണ്. മുഖ്യമന്ത്രി സുവേന്ദു അധികാരി ഒഴിഞ്ഞതിനെത്തുടര്‍ന്നാണ് നന്ദിഗ്രാമില്‍ ഉപതെരഞ്ഞെടുപ്പ്. തൃണമൂല്‍ അധ്യക്ഷ മമത ബാനര്‍ജിയെയാണ് സുവേന്ദു നന്ദിഗ്രാമില്‍ പരാജയപ്പെടുത്തിയത്. ആം ജനതാ ഉന്നായന്‍ പാര്‍ട്ടി സ്ഥാപകന്‍ ഹുമയൂണ്‍ കബീര്‍ ഒഴിഞ്ഞതിനെത്തുടര്‍ന്നാണ് രജിനഗറില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. രണ്ട് സീറ്റിലും ടിഎംസിയുടെ രണ്ട് ഗ്രൂപ്പുകളും മത്സരിക്കുന്നുണ്ട്.

Mamata Banerjee, Ritabrata Banerjee
'അക്കാദമിക സ്വാതന്ത്ര്യത്തില്‍ രാജ്യത്ത് കടുത്ത നിയന്ത്രണം'; ഭരണകൂട ഇടപെടല്‍ വര്‍ധിച്ചെന്ന് റിപ്പോര്‍ട്ട്
Mamata Banerjee, Ritabrata Banerjee
'സ്ത്രീക്ക് സിലിണ്ടര്‍ ഉയര്‍ത്താന്‍ കഴിയില്ലെന്നാണോ കരുതുന്നത്'? ഐഒസിയോട് സുപ്രീം കോടതി!
Mamata Banerjee, Ritabrata Banerjee
പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; മൃതദേഹം തെരുവുനായകള്‍ കടിച്ചുകീറിയ നിലയില്‍, പ്രായപൂര്‍ത്തിയാകാത്തവര്‍ അടക്കം നാല് പേര്‍ പിടിയില്‍
Summary

Mamata Banerjee's party, Rebels get new Name and Symbol

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com