മമതയെ നന്ദിഗ്രാമില്‍ ക്ലീന്‍ ബൗള്‍ഡ് ആക്കും; ബിജെപി ഇതിനോടകം സെഞ്ചുറി അടിച്ചു കഴിഞ്ഞു: മോദി

ബംഗാളിലെ ജനങ്ങള്‍ മമതയോടും ടീമിനോടും ഗ്രൗണ്ട് വിട്ടു പുറത്തുപോകാന്‍ ആവശ്യപ്പെട്ടു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു
ചിത്രം: എഎന്‍ഐ
ചിത്രം: എഎന്‍ഐ
Updated on
1 min read

കൊല്‍ക്കത്ത: നന്ദിഗ്രാമില്‍ മമത ബാനര്‍ജി ക്ലീന്‍ ബൗള്‍ഡ് ആകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാളിലെ ജനങ്ങള്‍ മമതയോടും ടീമിനോടും ഗ്രൗണ്ട് വിട്ടു പുറത്തുപോകാന്‍ ആവശ്യപ്പെട്ടു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ബര്‍ധമാനില്‍ ബിജെപി തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി. 

'മമതയുടെ ഭയവും ദേഷ്യവും ദിനംപ്രതി വര്‍ധിക്കുകയാണ്. നാല് ഘട്ടമായപ്പോള്‍ തന്നെ ബിജെപി തൃണമൂലിനെ പുറത്താക്കി കഴിഞ്ഞു. ഇതിനോടകം ഒരുപാട് സിക്‌സറുകളും ഫോറുകളും പായിച്ച് ബിജെപി സെഞ്ചുറി അടിച്ചുകഴിഞ്ഞു'.-മോദി പറഞ്ഞു. 

'ദീദിയുടെ ആളുകള്‍ ബംഗാളിലെ ദലിതരെ അപമാനിച്ചു. അവരെ ഭിക്ഷക്കാരെന്ന് വിളിച്ചു. ഇത്തരത്തിലുള്ള വാക്കുകള്‍ കേട്ട് ബാബാ സാഹേബ് അംബേദ്കറിന്റെ ആത്മാവ് വേദനിക്കുന്നുണ്ടാകും. മമത അവരെത്തന്നെ വിശേഷിപ്പിക്കുന്നത് റോയല്‍ ബംഗാള്‍ കടുവ എന്നാണ്. ദീദിയുടെ അറിവോടെയല്ലാതെ ഒരു തൃണമൂല്‍ നേതാവും ദലിതര്‍ക്ക് എതിരെ മോശം പ്രയോഗം നടത്തില്ല'-മോദി പറഞ്ഞു. 

'അധികാരത്തില്‍ നിന്ന് പുറത്തായ ഇടതുപക്ഷം ഇനി തിരികെയെത്തില്ലെന്ന് മമതയ്ക്ക് അറിയാം. അതുപോലെ തൃണമൂലും ഭരണത്തില്‍ നിന്ന് എന്നെന്നേക്കുമായി പുറത്താകും' എന്നും മോദി പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com