

ബറേലി: പതിനാറുകാരി തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുന്നത് വീഡിയോയില്‍ പകര്‍ത്തി. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് സംഭവം. സംഭവത്തിന് പിന്നാലെ പെണ്‍കുട്ടി തന്നെ വിവാഹം കഴിച്ചില്ലെങ്കില്‍ വീഡിയോ പ്രചരിപ്പിക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതിയുമായി പൊലിസിനെ സമീപിക്കുകയായിരുന്നു.
നവംബര്‍ 19നാണ് പെണ്‍കുട്ടിയെ കാണാതായത്. മൂന്ന് ദിവസത്തിന് ശേഷം സ്വകാര്യ ബസില്‍ ഉപേക്ഷിക്കപ്പെട്ട നിലയലില്‍ കണ്ടെത്തിയതായി പെണ്‍കുട്ടിയുടെ കുടുംബം പൊലീസിനെ അറിയിച്ചു. എന്നാല്‍ ഇത് സംബന്ധിച്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് തയ്യാറായില്ല. പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ പ്രതി ഇപ്പോള്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും വീഡിയോ ക്ലിപ്പുകള്‍ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനെയും തുടര്‍ന്ന് പരാതിയുമായി പെണ്‍കുട്ടിയുടെ കുടുംബം ചൊവ്വാഴ്ച വീണ്ടും പോലീസിനെ സമീപിച്ചു. പരാതിയെത്തുടര്‍ന്ന്, രാംപൂര്‍ സ്വദേശിയായ രമേഷിനെതിരെ കേസെടുത്തിട്ടുണ്ട്.
മാസങ്ങള്‍ക്ക് മുന്‍പ് മകളെ തട്ടിക്കൊണ്ടുപോയി ഇയാള്‍ ബലാത്സംഗം ചെയ്തതായി പിതാവ് പരാതിയില്‍ പറയുന്നു. മൂന്ന് ദിവസത്തിന് ശേഷം ഒരു സ്വകാര്യബസ്സില്‍ ഉപേക്ഷിക്കുകയായിരുന്നു. പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുന്ന രംഗങ്ങള്‍ ഇയാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തതായി പെണ്‍കുട്ടി പറഞ്ഞതായും പരാതിയില്‍ ഉണ്ട്. അതിന് പിന്നാലെ പെണ്‍കുട്ടിയെ വിവാഹം കഴിച്ചുതന്നില്ലെങ്കില്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതായി പ്രതി ഭീഷണിപ്പെടുത്തയതായുമാണ് പരാതിയെന്ന് പൊലീസ് പറഞ്ഞു. കേസില്‍ അന്വേഷണം തുടരുകയാണെന്നും പ്രതിയെ ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates