മെട്രോ ട്രെയിനില്‍ പരസ്യമായി സ്വയംഭോഗം ചെയ്ത് യുവാവ്; ഇടപെട്ട് വനിതാ കമ്മീഷന്‍, നോട്ടീസ് 

ഡല്‍ഹി മെട്രോ ട്രെയിനില്‍ പരസ്യമായി യുവാവിന്റെ അശ്ലീല പ്രവൃത്തി
ഡല്‍ഹി മെട്രോ, ഫയല്‍/ പിടിഐ
ഡല്‍ഹി മെട്രോ, ഫയല്‍/ പിടിഐ
Updated on
1 min read

ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോ ട്രെയിനില്‍ പരസ്യമായി യുവാവിന്റെ അശ്ലീല പ്രവൃത്തി. മറ്റു യാത്രക്കാര്‍ നോക്കിനില്‍ക്കെ, യുവാവ് സ്വയംഭോഗം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിട്ടും അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. തുടര്‍ന്ന് വിഷയത്തില്‍ ഡല്‍ഹി വനിതാ കമ്മീഷന്‍ ഇടപെട്ടു. യുവാവിനെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ട് ഡല്‍ഹി വനിതാ കമ്മീഷന്‍ ഡല്‍ഹി പൊലീസിനും ഡല്‍ഹി മെട്രോയ്ക്കും നോട്ടീസ് നല്‍കി.

ഡല്‍ഹി മെട്രോ ട്രെയിനില്‍ ചുറ്റിലും യാത്രക്കാര്‍ ഉള്ള സമയത്താണ് യുവാവിന്റെ മോശം പെരുമാറ്റം. സീറ്റില്‍ ഇരുന്ന് കൊണ്ടാണ് യുവാവ് അശ്ലീല പ്രവൃത്തി നടത്തിയത്.

ഇത് വെറുപ്പുളവാക്കുന്ന പ്രവൃത്തിയാണെന്ന് പറഞ്ഞ ഡല്‍ഹി വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സ്വാതി മലിവാള്‍, ശക്തമായ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ട് ഡല്‍ഹി പൊലീസിനും ഡല്‍ഹി മെട്രോയ്ക്ക് നോട്ടീസ് നല്‍കിയതായി അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ പരാതികള്‍ ഒന്നും ലഭിച്ചിട്ടില്ല എന്നതാണ് പൊലീസിന്റെ പ്രതികരണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com