ഇന്ത്യ തോറ്റു; മനംനൊന്ത് യുവാവ് ജീവനൊടുക്കി

പ്രദേശത്തെ തുണിക്കടയില്‍ ജോലി ചെയ്തിരുന്ന യുവാവ് മത്സരം കാണുന്നതിനായി ഞായാറാഴ്ച അവധി എടുത്തിരുന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

കൊല്‍ക്കത്ത: ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടതില്‍ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. പശ്ചിമബംഗാളിലെ ബങ്കുര ജില്ലയിലാണ് 23കാരന്‍ തൂങ്ങിമരിച്ചത്. ഞായറാഴ്ച രാത്രി പതിനൊന്നുമണിയോടെ ബെലിയേറ്റൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സിനിമാഹാളിന് സമീപത്തെ മുറിയിലാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

പ്രദേശത്തെ തുണിക്കടയില്‍ ജോലി ചെയ്തിരുന്ന യുവാവ് മത്സരം കാണുന്നതിനായി ഞായാറാഴ്ച അവധി എടുത്തിരുന്നു.  ഓസ്ട്രേലിയയുമായുള്ള  മത്സരത്തില്‍ ഇന്ത്യ തോറ്റതിനെ തുടര്‍ന്ന് അവന്റെ മുറിയില്‍ ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് ഭാര്യാസഹോദരന്‍ ഉത്തം സുര്‍ പറഞ്ഞു. മറ്റൊരു പ്രശ്‌നങ്ങളും അവനുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തിങ്കളാഴ്ച രാവിലെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അയച്ചു, അസ്വാഭാവിക മരണത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു. ഇന്ത്യക്കെതിരെ ആറ് വിക്കറ്റിനായിരുന്നു ഓസ്‌ട്രേലിയയുടെ വിജയം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER