പ്രതിശ്രുത വധുവിനെ വീട്ടിലേക്ക് ക്ഷണിച്ചു; ലൈംഗിക ഉത്തേജന മരുന്ന് കഴിച്ച 29കാരന്‍ ഫ്‌ലാറ്റില്‍ മരിച്ചനിലയില്‍

ലൈംഗിക ഉത്തേജന മരുന്ന് അമിതമായി ഉപയോഗിച്ചതിനെ തുടര്‍ന്ന് യുവാവ് മരിച്ചതായി റിപ്പോര്‍ട്ട്.
gurugram death case
gurugram death case
Updated on
1 min read

ഗുരുഗ്രാം: ലൈംഗിക ഉത്തേജന മരുന്ന് അമിതമായി ഉപയോഗിച്ചതിനെ തുടര്‍ന്ന് യുവാവ് മരിച്ചതായി റിപ്പോര്‍ട്ട്. മുറിയില്‍ നിന്ന് ചില മരുന്നുകളുടെയും ഹെല്‍ത്ത് സപ്ലിമെന്റുകളുടെയും കവറുകള്‍ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.

ഗുരുഗ്രാം സെക്ടര്‍ 53 മേഖലയിലെ ഫ്‌ലാറ്റില്‍ വാടകയ്ക്ക് താമസിച്ചിരുന്ന 29 കാരനായ യുവാവിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. നാഗ്പൂര്‍ സ്വദേശിയായ രോഹിത് ലാല്‍ ആണ് മരിച്ചത്. ഇയാള്‍ ന്യൂഡല്‍ഹിയിലെ ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍ ജോലി ചെയ്ത് വരികയായിരുന്നു. വ്യാഴാഴ്ച രാവിലെ ലാലിന്റെ സഹപ്രവര്‍ത്തകന്‍ വിവരം അറിയിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

മിക്കപ്പോഴും ഒപ്പമാണ് ഇരുവരും ഓഫീസില്‍ പോകാറുള്ളതെന്ന് സഹപ്രവര്‍ത്തകന്‍ പറഞ്ഞു. എന്നാല്‍ അന്ന് ഫോണ്‍ വിളിച്ചിട്ടും ലാല്‍ എടുത്തില്ല. മുറി തുറക്കാത്തതിനെത്തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് വാതില്‍ തകര്‍ത്ത് അകത്തുകയറിയപ്പോള്‍ യുവാവിനെ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

gurugram death case
'യമുനയെ പോലെ മലിനമല്ല ഹൂഗ്ലി'; അതുകൊണ്ടാണ് പ്രധാനമന്ത്രിക്ക് തോണി യാത്ര ആസ്വദിക്കാനായത്; മമതയുടെ മറുപടി

ലാല്‍ തന്റെ പ്രതിശ്രുത വധുവിനെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നതായും എന്നാല്‍ അവര്‍ എത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചതായും കണ്ടെത്തിയതായി മുതിര്‍ന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ലൈംഗിക ഉത്തേജനം വര്‍ദ്ധിപ്പിക്കുന്ന മരുന്നിന്റെ അമിത ഉപയോഗം മൂലമുണ്ടായ ഹൃദയാഘാതമാകാം മരണകാരണമെന്ന് പൊലീസ് സംശയിക്കുന്നു. ആന്തരിക അവയവങ്ങളും കണ്ടെടുത്ത മരുന്നുകളും പരിശോധനയ്ക്കായി എഫ്എസ്എല്ലിലേക്ക് അയച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൃത്യമായ മരണകാരണം വ്യക്തമാകൂ എന്നാണ് പൊലീസ് പറയുന്നത്.

gurugram death case
'മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കണം'; ഗ്യാനേഷ് കുമാറിനെതിരെ 73 പ്രതിപക്ഷ എംപിമാര്‍ ഒപ്പിട്ട നോട്ടീസ്
Summary

Man Invites Fiancee, Takes 'Sex-Enhancing' Drugs, Dies

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

sivankutty murder
In the biggest synthetic drug haul in the history of the Kerala Police,seized 12.8 kilograms of MDMA worth over ₹10 crore near Coimbatore
Kavya |Vadakara MDMA case
 Vadakara drug case
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com