

ചെന്നൈ: ഇരുപതു വയസുകാരന്‍ അച്ഛനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി. ജോലി ഇല്ലാത്തതിന് അച്ഛന്‍ മകനെ പരിഹസിച്ചതാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ ജബരീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയിലെ എക്കാട്ടുതങ്ങലിലാണ് സംഭവം.
സ്വകാര്യകമ്പനിയിലെ ജോലിക്കാരനായ ബാലസുബ്രഹ്മണ്യനാണ് കൊല്ലപ്പെട്ടത്. എല്ലാ ദിവസവും വീട്ടില്‍ മദ്യപിച്ചെത്തുന്ന ഇയാള്‍ ജോലി ഇല്ലാത്തതിന് മകനെ തുടര്‍ച്ചയായി പരിഹസിച്ചിരുന്നു. വ്യാഴാഴ്ച ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വീട്ടില്‍ വച്ച് വഴക്കിട്ടിരുന്നതായും പൊലിസ് പറഞ്ഞു.
വഴക്കിനിടെ ജബരീഷ് ക്രിക്കറ്റ് ബാറ്റും ഇഷ്ടികയും ഉപയോഗിച്ച് അച്ഛന്റെ തലയ്ക്കടിക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന അമ്മയും സഹോദരിയും തടഞ്ഞെങ്കിലും ഫലമുണ്ടായില്ല. അച്ഛന്‍ അടിയേറ്റ് ബോധരഹിതനായി വീണതിന് പിന്നാലെ ജബരീഷ് സ്ഥലത്ത് നിന്ന് ഓടിപ്പോയതായും പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി റോയപ്പോട്ട സര്‍ക്കാര്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.
വെള്ളിയാഴ്ച പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ പ്രധാനമന്ത്രി യുഎഇയില്‍; അഞ്ചാമത്തെ സന്ദര്‍ശനം, നിര്‍ണായക ചര്‍ച്ചകള്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates