'മരിച്ചതായി അഭ്യൂഹം പ്രചരിപ്പിച്ചു'; 42കാരനെ കുത്തിക്കൊന്നു, സുഹൃത്ത് അറസ്റ്റില്‍

താന്‍ മരിച്ചതായി അഭ്യൂഹം പ്രചരിപ്പിച്ചതിന്റെ ദേഷ്യത്തില്‍ 42കാരനെ കൂട്ടുകാരനാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു
 വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് 42കാരനെ കുത്തിക്കൊന്നു
വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് 42കാരനെ കുത്തിക്കൊന്നുപ്രതീകാത്മക ചിത്രം
Updated on: 
1 min read

ഭുവനേശ്വര്‍: ഒഡീഷയില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് 42കാരനെ കുത്തിക്കൊന്നു. താന്‍ മരിച്ചതായി അഭ്യൂഹം പ്രചരിപ്പിച്ചതിന്റെ ദേഷ്യത്തില്‍ 42കാരനെ കൂട്ടുകാരനാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.

റൂര്‍ക്കലയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ബ്രോക്കറായ നിഹാര്‍ രഞ്ജന്‍ ആചാര്യയാണ് മരിച്ചത്. 44കാരനായ കേവല്‍ ആണ് പ്രതി. ഇയാള്‍ക്കൊപ്പം നിഹാര്‍ രഞ്ജനെ ആക്രമിക്കാന്‍ പ്രേരിപ്പിച്ച മറ്റൊരാളെയും പൊലീസ് അറസ്റ്റ് ചെയ്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

താന്‍ മരിച്ചതായി അഭ്യൂഹം പ്രചരിപ്പിച്ചതിനെ ചൊല്ലി നിഹാറുമായി കേവല്‍ വഴക്കിട്ടു. ഇതിന് പിന്നാലെയാണ് കൊലപാതകം നടന്നതെന്നും പൊലീസ് പറയുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

 വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് 42കാരനെ കുത്തിക്കൊന്നു
'അടുത്ത നൂറ് ദിവസം നിര്‍ണായകം'; ബിജെപി പ്രവര്‍ത്തകരോട് തെരഞ്ഞെടുപ്പ് തന്ത്രം വിശദീകരിച്ച് നരേന്ദ്രമോദി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER