ഒന്നര വയസുള്ള മകളെ കൊന്ന് പുഴയില്‍ എറിഞ്ഞു; അച്ഛന്‍ പിടിയില്‍ 

രാജസ്ഥാനില്‍ ഒന്നര വയസുള്ള മകളെ കൊന്ന് അച്ഛന്‍ പുഴയില്‍ വലിച്ചെറിഞ്ഞു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ജയ്പൂര്‍: രാജസ്ഥാനില്‍ ഒന്നര വയസുള്ള മകളെ കൊന്ന് അച്ഛന്‍ പുഴയില്‍ വലിച്ചെറിഞ്ഞു. രണ്ടുദിവസമായി അമ്മ കുഞ്ഞിനെ അന്വേഷിക്കാന്‍ തുടങ്ങിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. കേസില്‍ കുഞ്ഞിന്റെ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു.

രാജസ്ഥാനില്‍ ദുംഗാര്‍പൂര്‍ ജില്ലയിലാണ് സംഭവം. സീതയുടെ ഒന്നര വയസുള്ള മകളെ രണ്ടു ദിവസമായി കാണാതെ വന്നതോടെ, നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്. സീതയുടെ ഭര്‍ത്താവ് നരേഷിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. 11 വര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം.

ദമ്പതികള്‍ക്ക് മൂന്ന് പെണ്‍മക്കളാണുള്ളത്. മദ്യലഹരിയില്‍ നരേഷ് പതിവായി കുട്ടിയെ തല്ലാറുണ്ടെന്ന് സീത പരാതിയില്‍ ആരോപിക്കുന്നു. സംഭവ ദിവസം സീത ജോലിക്ക് പോയിരിക്കുകയായിരുന്നു. പെണ്‍മക്കള്‍ക്കൊപ്പം നരേഷ് മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ജോലി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ നരേഷിനെയും ഇളയ മകളെയും കാണാനില്ലായിരുന്നു എന്ന് സീത പറയുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പുഴയില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com