പ്രണയിച്ച് വിവാഹം; 21കാരിയായ ഗര്‍ഭിണിയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി; ഉപേക്ഷിക്കുന്നതിനിടെ പിടിയില്‍

കൊലപ്പെടുത്തിയതിനു ശേഷം യുവതിയുടെ തല, കൈകള്‍, കാലുകള്‍ എന്നിവ വേര്‍പ്പെടുത്തി സമീപത്തെ മുസി നദിയില്‍ ഉപേക്ഷിച്ചു
Man Kills Pregnant Wife Near Hyderabad
സ്വാതിയും ഭര്‍ത്താവ് മഹേന്ദര്‍ റെഡ്ഡിയും
Updated on
1 min read

ഹൈദരബാദ്: തെലങ്കാനയില്‍ അഞ്ച് ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് പിടിയില്‍. മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് മഹേന്ദര്‍ റെഡ്ഡി പിടിയിലാകുന്നത്. കാമറെഡ്ഡിഗുഡ സ്വദേശിനിയായ ഇരുപത്തിയൊന്നുകാരി സ്വാതിയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകീട്ട് ഹൈദരാബാദിലെ ബാലാജി ഹില്‍സിലാണ് സംഭവം.

Man Kills Pregnant Wife Near Hyderabad
ഫാനിന്റെ ദ്വാരത്തിലൂടെ ബലാത്സംഗ വിഡിയോ പകര്‍ത്തി, വിദ്യാഥിനിയെ ഭീഷണിപ്പെടുത്തി; കൊല്‍ക്കത്ത കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍

കൊലപ്പെടുത്തിയതിനു ശേഷം യുവതിയുടെ തല, കൈകള്‍, കാലുകള്‍ എന്നിവ വേര്‍പ്പെടുത്തി സമീപത്തെ മുസി നദിയില്‍ ഉപേക്ഷിച്ചു. ഇരുവരുടെതും പ്രണയവിവാഹമായിരുന്നു. കൊലപാതകത്തിനുശേഷം ഇയാള്‍ സഹോദരിയെ വിളിച്ച് ഭാര്യയെ കാണാനില്ലെന്ന് അറിയിച്ചു. സംശയം തോന്നിയ സഹോദരി ബന്ധുവിനെ വിവരമറിയിക്കുകയും, തുടര്‍ന്ന് ഇയാള്‍ എത്തി മഹേന്ദറിനെയും കൂട്ടി പൊലീസ് സ്റ്റേഷനിലേക്ക് പോകുകയായിരുന്നു.

Man Kills Pregnant Wife Near Hyderabad
'ഇത് എനിക്കും ബാധകമാണ്', വിവാഹ കാര്യത്തില്‍ രസകരമായ മറുപടിയുമായി രാഹുല്‍ ഗാന്ധി

പൊലീസ് സ്റ്റേഷനില്‍ എത്തിയതിനുശേഷവും മഹേന്ദര്‍ ഭാര്യയെ കാണാനില്ലന്ന വിവരം അറിയിച്ചു. തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ശരീരത്തിന്റെ ഉടല്‍ഭാഗം വീട്ടില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിവാഹത്തിനു പിന്നാലെ ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നു. 2024ല്‍ ഇയാള്‍ക്കെതിരെ ഗാര്‍ഹിക പീഡനത്തിന് യുവതി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇരുവരും തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം

Summary

Horror and outrage gripped Telangana as a man was caught trying to dispose chopped up body parts of his wife in the city's suburbs. He had already thrown the head, arms and legs in the Musi river when he was caught

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com