പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പേരു മറച്ചുവച്ചു വിവാഹം, മതം മാറാന്‍ സമ്മര്‍ദം; മകളെ ബലാത്സംഗം ചെയ്‌തെന്നു പരാതി, അറസ്റ്റ്

പേരു മറച്ചുവച്ചു വിവാഹം, മതം മാറാന്‍ സമ്മര്‍ദം; മകളെ ബലാത്സംഗം ചെയ്‌തെന്നു പരാതി, അറസ്റ്റ്
Published on

ലക്‌നൗ:  വേഷം മാറി വിവാഹം കഴിച്ച് മതം മാറ്റിയെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഇയാള്‍ തന്റെ ആദ്യ വിവാഹത്തിലെ മകളെ ബലാത്സംഗം ചെയ്തതായും യുവതി ആരോപിച്ചു. 

കാണ്‍പുര്‍ സ്വദേശിയായ ഇമ്രാന്‍ ഖാന്‍ ആണ് അറസ്റ്റിലായത്. ഇയാള്‍ സഞ്ജയ് ചൗധരി എന്ന പേരില്‍ തന്നെ വിവാഹം കഴിച്ചെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. 

വിവാഹ മോചിതയായ തന്നെ പേരും മതവും മറ്റു വിവരങ്ങളും മറച്ചുവച്ച് ഇയാള്‍ വിവാഹം കഴിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞതോടെ മതംമാറാനുള്ള നിര്‍ബന്ധമായി. വിസമ്മതിച്ചപ്പോള്‍ ഉപദ്രവിക്കാന്‍ തുടങ്ങിയെന്ന് യുവതി പറഞ്ഞു. മതം മാറാന്‍ വിസമ്മതിച്ചപ്പോഴാണ് മകളെ ബലാത്സംഗം ചെയ്തത്. 

ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. ഇയാളുടെ താമസ സ്ഥലത്തു നടത്തിയ പരിശോധനയില്‍ ഒട്ടേറെ ഐഡന്റിറ്റി കാര്‍ഡുകള്‍ കണ്ടെടുത്തു. ഒന്നിലേറെ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡും ഇയാളുടെ പക്കലുണ്ടായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com