ഓടുന്ന ബൈക്കില്‍ ദീപാവലി വെടിക്കെട്ട്, അഭ്യാസ പ്രകടനം; മൂന്ന് പേര്‍ അറസ്റ്റില്‍ - വീഡിയോ

വീഡിയോ സാമൂഹിക മാധ്യമളില്‍ ഉള്‍പ്പടെ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് നടപടി.
യുവാവിന്റെ ബൈക്ക് അഭ്യാസത്തിന്റെ വീഡിയോ ദൃശ്യം
യുവാവിന്റെ ബൈക്ക് അഭ്യാസത്തിന്റെ വീഡിയോ ദൃശ്യം
Updated on
1 min read

ചെന്നൈ: ബൈക്കില്‍ പടക്കം പൊട്ടിച്ച് അഭ്യാസം നടത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. വീഡിയോ സാമൂഹിക മാധ്യമങ്ങൡ ഉള്‍പ്പടെ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. തമിഴ്‌നാട്ടിലെ ട്രിച്ചിയിലാണ് സംഭവം. 

വീഡിയോയില്‍, യുവാവ് മോട്ടോര്‍ ബൈക്കില്‍ പടക്കം ഘടിപ്പിക്കുകയും പിന്നീട് റോഡില്‍ അഭ്യാസം നടത്തുന്നതിനിടെ പടക്കങ്ങള്‍ മുകളിലോട്ട് പോയി പൊട്ടുന്നതും വീഡിയോയില്‍ കാണാം. ഡെവിള്‍ റൈഡര്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ അപ് ലോഡ് ചെയ്തത്. ഇന്‍സ്റ്റഗ്രാം ഉടമയെ പൊലീസ് ട്രാക്ക് ചെയ്താണ് ബൈക്ക് ഉടമയെ കണ്ടെത്തിയത്. തിരുച്ചിറപ്പള്ളി-ചിദംബരം ദേശീപാതയിലായിരുന്നു അപകടകരമായ രീതിയില്‍ അഭ്യാസപ്രകടനം

21കാരനായ രാജേഷ് 24കാരായ ഹുസൈന്‍, എസ് അജയ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അഭ്യാസത്തിന് ഉപയോഗിച്ച വാഹനവും പൊലീസ് പിടിച്ചെടുത്തു. അശ്രദ്ധമായി വാഹനം ഓടിക്കല്‍, സ്‌ഫോടക വസ്തുക്കളുമായി ബന്ധപ്പെട്ട അശ്രദ്ധമായ പെരുമാറ്റം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com