ജോലി തേടിയെത്തി, സുഹൃത്ത് ഒരാഴ്ച ലൈംഗികമായി പീഡിപ്പിച്ചു, തിളച്ച പരിപ്പ് കറി യുവതിയുടെ ദേഹത്ത് ഒഴിച്ചു, അറസ്റ്റ്

സുഹൃത്ത് ഒരാഴ്ച പീഡിപ്പിച്ചതായി യുവതിയുടെ പരാതി.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: സുഹൃത്ത് ഒരാഴ്ച പീഡിപ്പിച്ചതായി യുവതിയുടെ പരാതി. സുഹൃത്ത് മര്‍ദ്ദിക്കുകയും തിളച്ച പരിപ്പ് കറി ദേഹത്ത് ഒഴിക്കുകയും ചെയ്തതായും യുവതിയുടെ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ് 28കാരനായ യുവാവിനെ അറസ്റ്റ് ചെയ്തു. ബലാത്സംഗം, പ്രകൃതിവിരുദ്ധ പീഡനം തുടങ്ങി വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തത്.

പശ്ചിമ ബംഗാളില്‍ നിന്നുള്ള യുവതിയാണ് ഡല്‍ഹിയില്‍ പീഡനത്തിന് ഇരയായത്. സുഹൃത്ത് പരസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തെക്കന്‍ ഡല്‍ഹിയിലെ നെബ് സരായി മേഖലയില്‍ വാടക വീട്ടില്‍ ഒരുമാസമായി പരസിനൊപ്പമാണ് യുവതി താമസിച്ചിരുന്നത്. ജനുവരി 30നാണ് സംഭവം പുറംലോകം അറിഞ്ഞത്. സുഹൃത്ത് മര്‍ദ്ദിക്കുന്നുവെന്ന് യുവതി ഫോണില്‍ സ്‌റ്റേഷനില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തി യുവതിയെ രക്ഷിച്ച് എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് പറയുന്നു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്ത് സ്ത്രീയുടെ ശരീരത്തില്‍ 20 ഓളം മുറിവുകളാണ് ഉണ്ടായിരുന്നത്. നാലുമാസം മുന്‍പാണ് ഇവര്‍ സുഹൃത്തുക്കളായത്. ജോലി തേടിയാണ് അവര്‍ ഡല്‍ഹിയില്‍ എത്തിയത്. ജോലി കണ്ടെത്താന്‍ സഹായിക്കാമെന്ന് പറഞ്ഞ പരസ് വീട്ടില്‍ താമസം വാഗ്ദാനം ചെയ്യുകയായിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ പ്രതിയുടെ സ്വഭാവം മാറുകയും യുവതിയെ മര്‍ദിക്കാന്‍ തുടങ്ങുകയും ചെയ്തു. ഒരാഴ്ചയോളം ലൈംഗികമായി പീഡിപ്പിച്ചതായി യുവതിയുടെ പരാതിയില്‍ പറയുന്നതായി പൊലീസ് പറയുന്നു. അതിനിടെയാണ് പരസ് യുവതിയുടെ മേല്‍ തിളച്ച പരിപ്പ് കറി ഒഴിച്ച് പൊള്ളലേല്‍പ്പിച്ചതെന്നും പൊലീസ് പറയുന്നു.

പ്രതീകാത്മക ചിത്രം
കഴുതപ്പുലികള്‍ കൂട്ടമായി ആക്രമിച്ചു; ഭര്‍ത്താവിനെ സാഹസികമായി രക്ഷിച്ച് യുവതി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com