എനിക്കു ജീവിക്കേണ്ട, മരിക്കാന്‍ അനുവദിക്കൂ; അലമുറയിട്ടു കരഞ്ഞ് പെണ്‍കുട്ടി, നാട്ടുകാര്‍ ജീവിതത്തിലേക്കു കൈപിടിച്ചു കയറ്റി (വീഡിയോ)

ഗുജറാത്തില്‍ പാലത്തിന്റെ മുകളില്‍ നിന്ന് പുഴയിലേക്ക് ചാടിയ സ്ത്രീയെ രക്ഷിക്കുന്ന വീഡിയോ പുറത്ത്
പാലത്തില്‍ നിന്ന് ചാടിയ സ്ത്രീയെ വഴിയാത്രക്കാര്‍ ചേര്‍ന്ന്‌രക്ഷിക്കുന്നു
പാലത്തില്‍ നിന്ന് ചാടിയ സ്ത്രീയെ വഴിയാത്രക്കാര്‍ ചേര്‍ന്ന്‌രക്ഷിക്കുന്നു
Updated on: 
1 min read

അഹമ്മദാബാദ്: ഗുജറാത്തില്‍ പാലത്തിന്റെ മുകളില്‍ നിന്ന് പുഴയിലേക്ക് ചാടിയ സ്ത്രീയെ രക്ഷിക്കുന്ന വീഡിയോ പുറത്ത്. സ്ത്രീ പുഴയിലേക്ക് ചാടുന്നത് കണ്ട് ഒത്തുകൂടിയ വഴിയാത്രക്കാരാണ് സ്ത്രീയെ പാലത്തിന്റെ മുകളിലേക്ക് വലിച്ചു കയറ്റിയത്.

സൂറത്തിലാണ് സംഭവം. താപി നദിക്ക് കുറുകെ പണിത സവ്ജി കോരത്ത് പാലത്തിന്റെ മുകളില്‍ നിന്നാണ് സ്ത്രീ ചാടിയത്. പാലത്തിന്റെ കൈവരിയില്‍ സ്ഥാപിച്ചിരുന്ന ഇരുമ്പ് ഗ്രില്ലിന്റെ മുകളില്‍ കയറിയാണ് സ്ത്രീ ചാടിയത്. ഈസമയത്ത് അതുവഴി കടന്നുവന്ന വഴിയാത്രക്കാരാണ് സ്ത്രീയെ രക്ഷിച്ചത്. ഇവര്‍ ഒത്തുകൂടി സ്ത്രീയെ പിടിച്ചു കയറ്റുന്ന വീഡിയോയാണ് പ്രചരിക്കുന്നത്.

രക്ഷിക്കുന്നതിനിടെ, തന്നെ മരിക്കാന്‍ അനുവദിക്കാന്‍ പറഞ്ഞ് സ്ത്രീ അലമുറയിട്ട് കരഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. തനിക്ക് ജീവിക്കേണ്ട എന്ന് പറഞ്ഞായിരുന്നു കരച്ചില്‍. എന്നാല്‍ വഴിയാത്രക്കാര്‍ ഇതൊന്നും കാര്യമാക്കാതെ സ്ത്രീയെ പിടിച്ചുകയറ്റുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com