'ഇത് സ്വാതന്ത്ര്യത്തിന്റെ ചായ'; ഭാര്യക്കൊപ്പമുള്ള പ്രഭാത സെല്‍ഫി പങ്കിട്ട് മനീഷ് സിസോദിയ

തിഹാര്‍ ജയിലില്‍ നിന്ന് ഇറങ്ങിയ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന എഎപി നേതാവുമായ മനീഷ് സിസോദിയ ഭാര്യക്കൊപ്പം ചായ കുടിക്കുന്ന ഫോട്ടോ എക്‌സില്‍ പങ്കുവെച്ചു.
manish sisodia
മനീഷ് സിസോദിയ ഭാര്യയ്ക്കൊപ്പംഎക്സ്
Updated on
1 min read

ന്യൂഡല്‍ഹി: 17 മാസത്തെ ജയില്‍വാസത്തിന് ശേഷം വെള്ളിയാഴ്ച വൈകുന്നേരം തിഹാര്‍ ജയിലില്‍ നിന്ന് ഇറങ്ങിയ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന എഎപി നേതാവുമായ മനീഷ് സിസോദിയ ഭാര്യക്കൊപ്പം ചായ കുടിക്കുന്ന ഫോട്ടോ എക്‌സില്‍ പങ്കുവെച്ചു. 17 മാസങ്ങള്‍ക്ക് ശേഷം സ്വാതന്ത്ര്യത്തിന്റെ ആദ്യ പ്രഭാത ചായ എന്ന അടിക്കുറിപ്പോടെയാണ് സിസോദിയ കുറിച്ചത്.

manish sisodia
മെഡിക്കല്‍ കോളജ് ഹാളില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി; മൃതദേഹം നഗ്നമായ നിലയില്‍ പ്രതി പിടിയില്‍

ഡല്‍ഹി മദ്യനയ കേസില്‍ തിഹാര്‍ ജയിലില്‍ കഴിഞ്ഞിരുന്ന സിസോദിയ ഇന്നലെയാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്. ഇതേ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഇപ്പോഴും ജയിലിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജയില്‍ മോചിതനായ ശേഷം സിസോദിയ കെജരിവാളിന്റെ കുടുംബത്തെ കാണാനായി അദ്ദേഹത്തിന്റെ വസതിയില്‍ പോയിരുന്നു. കെജരിവാളിന്റെ ഭാര്യ സുനിത കെജരിവാളിന് സിസോദിയയെ കണ്ട നിമിഷം കണ്ണീരടക്കാനായില്ല.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ഒന്‍പതിനാണ് ഡല്‍ഹി എക്‌സൈസ് നയവുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ ആരോപിച്ച് ഇഡി കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്യുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com