ബജറ്റ് ചരിത്രപരമാകും; മോദി സര്‍ക്കാരില്‍ നിന്ന് ഐതിഹാസിക തീരുമാനങ്ങള്‍ ഉണ്ടാകും; പാര്‍ലമെന്റില്‍ രാഷ്ട്രപതി

ബജറ്റില്‍ സാമ്പത്തികവും സാമൂഹികവുമായ സുപ്രധാന തീരുമാനങ്ങള്‍ തീരുമാനങ്ങള്‍ ഉണ്ടാകുമെന്നും രാഷ്ട്രപതി പറഞ്ഞു.
Many historic steps will be taken in upcoming budget: President Murmu
പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്ന രാഷ്ട്രപതി പിടിഐ
Updated on
1 min read

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ വരാനിരിക്കുന്ന ബജറ്റ് ചരിത്രപരവും പ്രധാന സാമ്പത്തിക തീരുമാനങ്ങള്‍ ഉണ്ടാകുന്നതായിരിക്കുമെന്നും രാഷ്ട്രപതി ദ്രൗപദി മുര്‍മു. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ബജറ്റ് രാജ്യത്തിന്റെ ഭാവി കാഴ്ചപ്പാടിന്റെ രേഖയായിരിക്കും. ബജറ്റില്‍ സാമ്പത്തികവും സാമൂഹികവുമായ സുപ്രധാന തീരുമാനങ്ങള്‍ ഉണ്ടാകുമെന്നും രാഷ്ട്രപതി പറഞ്ഞു.

രാജ്യത്തെ കോടിക്കണക്കിന് ജനങ്ങള്‍ക്കുവേണ്ടി താന്‍ തെരഞ്ഞെടുപ്പ് കമ്മിഷനോട് നന്ദി പറയുന്നു. ലോകത്തെ ഏറ്റവും വലിയ തെരഞ്ഞെടുപ്പിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. സ്ത്രീകളും സജീവമായി പങ്കെടുത്തുവെന്ന് രാഷ്ട്രപതി പറഞ്ഞു. കഴിഞ്ഞ നാലുപതിറ്റാണ്ടുകളായി വളരെ കുറഞ്ഞ വോട്ടിങ്ങാണ് ജമ്മുകശ്മീരില്‍ കണ്ടിരുന്നത്. ഇന്ത്യയുടെ ശത്രുക്കള്‍ അത് കശ്മീരിന്റെ സന്ദേശമായാണ് പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ ഇത്തവണ പ്രതിലോമശക്തികള്‍ക്ക് ജമ്മു കശ്മീരിലെ ജനങ്ങള്‍ മറുപടി നല്‍കി.

ഇന്ത്യയെ മൂന്നാമത്തെ ലോകശക്തിയാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മോദി സര്‍ക്കാരിനെ ജനം വീണ്ടും തെരഞ്ഞെടത്തിരിക്കുകയാണ്. കഴിഞ്ഞ 10 വര്‍ഷമായി സര്‍ക്കാര്‍ നടത്തിവരുന്ന സേവനത്തിന്റെയും സദ്ഭരണത്തിന്റെയും അംഗീകാരത്തിന്റെ മുദ്രയാണിത് -രാഷ്ട്രപതി പറഞ്ഞു

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ പത്തുവര്‍ഷമായി അടിസ്ഥാന രംഗത്ത് രാജ്യത്ത് കുതിച്ചുചാട്ടമുണ്ടായി. മെട്രോ റെയില്‍ സേവനങ്ങള്‍ രാജ്യത്തെ പല നഗരങ്ങളിലേക്കും വ്യാപിപ്പിച്ചു. ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്നതിന് പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക് യോജനയ്ക്ക് കീഴില്‍ സര്‍ക്കാര്‍ 3.8 ലക്ഷം കിലോമീറ്റര്‍ ഗ്രാമീണ റോഡുകള്‍ നിര്‍മ്മിച്ചു. വടക്കുകിഴക്കന്‍ മേഖലയില്‍ സമാധാനവും സ്ഥിരതയും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതായി മുര്‍മു പറഞ്ഞു.

കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍, നിരവധി പഴയ സംഘര്‍ഷങ്ങള്‍ പരിഹരിക്കപ്പെട്ടു, ഇതിനായി നിരവധി കരാറുകള്‍ ഉണ്ടാക്കിയെന്നും മുര്‍മു പറഞ്ഞു. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന് സര്‍ക്കാര്‍ പ്രഥമ പരിഗണനയാണ് നല്‍കുന്നത്. 80 കോടി ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്‍കുന്നു. ആയുഷ്മാന്‍ ഭാരതിന് കീഴില്‍ 55 കോടിയിലധികം ആളുകള്‍ക്ക് സൗജന്യ ആരോഗ്യ പരിരക്ഷ നല്‍കിയെന്നും രാഷ്ട്രപതി പറഞ്ഞു.

Many historic steps will be taken in upcoming budget: President Murmu
എല്‍ കെ അഡ്വാനി ആശുപത്രിയില്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com