'ജയിച്ചിട്ടും ചിലര്‍ എന്നെ വെറുമൊരു നടന്‍ എന്ന് വിളിച്ചു കളിയാക്കുന്നു', ദ്വിഭാഷ നയത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് വിജയ് സഭയില്‍

: ഇംഗ്ലീഷ്, ഹിന്ദി എന്നിവ മാത്രം ഉള്‍പ്പെടുന്ന ദ്വിഭാഷ നയത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് വിജയ് സര്‍ക്കാര്‍ നിയമസഭയില്‍
 Tamil Nadu Chief Minister C Joseph Vijay
Tamil Nadu Chief Minister C Joseph Vijay PTI
Edited By:
Updated on
1 min read

ചെന്നൈ: ഇംഗ്ലീഷ്, ഹിന്ദി എന്നിവ മാത്രം ഉള്‍പ്പെടുന്ന ദ്വിഭാഷ നയത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് വിജയ് സര്‍ക്കാര്‍ നിയമസഭയില്‍. തമിഴ്നാട് നിയമസഭയിലെ തന്റെ ആദ്യത്തെ ഔദ്യോഗിക പ്രസംഗത്തിലാണ് മുഖ്യമന്ത്രി വിജയ് ഇക്കാര്യം സ്ഥിരീകരിച്ചത്.

അരങ്ങേറ്റ പോരാട്ടത്തില്‍'ഗൂഢാലോചനകളെയും നിയന്ത്രണങ്ങളെയും' മറികടന്നാണ് ഏപ്രില്‍-മെയ് മാസങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ തമിഴക വെട്രി കഴകം പാര്‍ട്ടി (ടിവികെ) വിജയം നേടിയതെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് വിജയ് തന്റെ പ്രസംഗം ആരംഭിച്ചത്. ഈ തെരഞ്ഞെടുപ്പില്‍ ഏറെ ജനപ്രിയനായ ഈ നടന്‍ വലിയ തരംഗമുണ്ടാക്കില്ലെന്നാണ് കരുതിയിരുന്നതെങ്കിലും 234 അംഗ നിയമസഭയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയര്‍ന്നുവന്ന് വിജയിയുടെ പാര്‍ട്ടി എല്ലാവരെയും അത്ഭുതപ്പെടുത്തുകയായിരുന്നു.

എന്നാല്‍ ഭരിക്കാനുള്ള ഭൂരിപക്ഷം ടിവികെയ്ക്ക് ലഭിച്ചില്ല. തുടര്‍ന്ന് നടത്തിയ തന്ത്രപരമായ നീക്കത്തിലൂടെ വിജയ് കോണ്‍ഗ്രസിനെയും ഡിഎംകെയുടെ മറ്റു ചില ചെറിയ സഖ്യകക്ഷികളെയും ഒപ്പംനിര്‍ത്തിയാണ് ഭൂരിപക്ഷം ഉറപ്പിച്ചത്. പിന്നാലെ എഐഎഡിഎംകെയിലെ വിമത നേതാക്കളും പിന്തുണച്ചതോടെ വിശ്വാസവോട്ടെടുപ്പില്‍ വിജയിക്കാന്‍ ആവശ്യമായ ഭൂരിപക്ഷം ടിവികെയ്ക്ക് ലഭിച്ചു.

'തമിഴ്നാട്ടിലെ ജനങ്ങളുടെ ഹൃദയത്തില്‍ ഒരിടം നേടിയെടുക്കാന്‍ ഞങ്ങള്‍ അനുഭവിച്ച പോരാട്ടങ്ങള്‍ ഞങ്ങള്‍ക്ക് മാത്രമേ അറിയൂ... എന്നാല്‍ ഇതൊക്കെ മനസ്സിലായിട്ടും, ചിലര്‍ ഒന്നും അറിയാത്തതുപോലെ നടിച്ച് ഞങ്ങളെ വിമര്‍ശിക്കുന്നു. അയാള്‍ വെറുമൊരു നടനാണ്, ഈ പാര്‍ട്ടി ഒരു നടന്റെ പാര്‍ട്ടി മാത്രമാണ് എന്ന രീതിയിലാണ് വിമര്‍ശനം'- വിജയ് സഭയില്‍ പറഞ്ഞു

 Tamil Nadu Chief Minister C Joseph Vijay
മൂന്ന് സംസ്ഥാനങ്ങളിലായി നാല് വോട്ടര്‍ ഐഡി കാര്‍ഡുകള്‍: നടന്‍ പ്രകാശ് രാജിന് ജാമ്യമില്ലാ വാറന്റ്
 Tamil Nadu Chief Minister C Joseph Vijay
ലഖ്‌നൗവിലെ തീപിടിത്തം: മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
Summary

"Many Mocked Us As Actor's Party": Vijay's First Detailed Speech In Assembly

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com