ലഖ്‌നൗവിലെ തീപിടിത്തം: മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

നിരവധി പേര്‍ക്ക് പരിക്കേറ്റു
lucknow fire
ലഖ്‌നൗവിലെ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തംScree Grab | X Video
Updated on
1 min read

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലെ ആലിഗഞ്ച് മേഖലയില്‍ മൂന്നുനില കെട്ടിടത്തിലുണ്ടായ വന്‍ തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപയുമാണ് ധനസഹായം പ്രഖ്യാപിച്ചത്. സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി.

സംഭവത്തില്‍ 14 പേരാണ് ദാരുണമായി മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. തീപിടിത്തത്തിനു പിന്നാലെ അഗ്‌നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. തിങ്കളാഴ്ച ഉച്ചയോടെ പൂര്‍ണിയ പ്രദേശത്തുള്ള കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. താഴത്തെ നിലയില്‍ പെറ്റ് ഷോപ്പും മുകളില്‍ ഗെയിമിങ് സെന്ററുമാണുണ്ടായിരുന്നത്. ഇവ പൂര്‍ണമായും കത്തിനശിച്ചു.

കെട്ടിടത്തിന്റെ താഴത്തെ ഭാഗത്തുനിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. കൃത്യമായ കാരണം ഇതുവരെ വ്യക്തമല്ല. പ്രദേശവാസികളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നിരുന്നു. കെട്ടിടത്തിനുള്ളില്‍ ആളുകള്‍ കുടുങ്ങിയിട്ടുണ്ടോയെന്നും പരിക്കേറ്റവരുണ്ടോയെന്നും പരിശോധിച്ചുവരികയാണ്. ആളുകള്‍ കുടുങ്ങിയെന്ന് വിവരം ലഭിച്ചിരുന്നെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. നിരവധിപേരെ സുരക്ഷിതമായി ഒഴിപ്പിച്ചു.

സംഭവത്തെ തുടര്‍ന്ന് അടിയന്തരമായി സ്ഥലത്തെത്താന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാനും പരിക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനായി വിശദമായ അന്വേഷണം ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

lucknow fire
നീറ്റ് പുനഃപരീക്ഷയ്ക്ക് എന്‍ടിഎക്ക് അവസരം കിട്ടി, പക്ഷേ 2 മിനിറ്റ് വൈകിയ വിദ്യാര്‍ഥികള്‍ പുറത്ത്; റീ-ടെസ്റ്റിലും വിവാദം
lucknow fire
തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് മാസം ₹ 3000, സ്ത്രീകള്‍ക്ക് സൗജന്യയാത്ര; വമ്പന്‍ പ്രഖ്യാപനങ്ങളുമായി ബംഗാള്‍ ബജറ്റ്
lucknow fire
'ബാബറും ഗസ്‌നിയും ക്ഷേത്രങ്ങൾ കൊള്ളയടിച്ചു, ഇവർ ദൈവത്തെ തന്നെ കൊള്ളയടിക്കുന്നു'; രാമക്ഷേത്ര ട്രസ്റ്റിനെതിരെ മുൻ കർസേവകൻ സന്തോഷ് ദുബെ
Summary

Lucknow fire: PM Modi Announced Rs 2 Lakhs Ex Gratia

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com