ചോക്കലേറ്റ്, ലെയ്‌സ് പായ്ക്കറ്റുകളില്‍ ഒളിപ്പിച്ച് കടത്ത്; ബംഗലൂരുവില്‍ 20 കോടിയുടെ മയക്കുമരുന്ന് പിടികൂടി, 3 മലയാളികള്‍ അടക്കം 5 പേര്‍ പിടിയില്‍

മലയാളികളായ അജ്മല്‍, മജീദ്, ആനന്ദ് എന്നിവരാണ് അറസ്റ്റിലായത്
Drugs seized in Banglore
Drugs seized in Banglore
Updated on
1 min read

ബംഗലൂരു: ബംഗലൂരുവില്‍ വന്‍ ലഹരിവേട്ട. വിവിധയിടങ്ങളില്‍ നിന്നായി മൂന്നു മലയാളികള്‍ അടക്കം 5 പേര്‍ പിടിയില്‍. മലയാളികളായ അജ്മല്‍, മജീദ്, ആനന്ദ് എന്നിവരാണ് അറസ്റ്റിലായത്. രണ്ട് വിദേശികളും പിടിയിലായവരില്‍പ്പെടുന്നു. സെനഗല്‍ സ്വദേശി, വിദേശിയായ ഇബ്രാഹിം എന്നിവരാണ് പിടിയിലായ വിദേശികള്‍. 12 കോടിയുടെ മയക്കുമരുന്നാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്.

Drugs seized in Banglore
കരാറുകാരുടെ ബില്‍ 7.11 കോടി, 4.99 കോടി നല്‍കും; അയ്യപ്പസംഗമത്തിന്റെ കണക്കില്‍ ബോര്‍ഡിന് പിഴച്ചെന്ന് ജയകുമാര്‍

നാലു വ്യത്യസ്ത ഇടങ്ങളില്‍ നിന്നായി 20 കോടിയുടെ ലഹരി വേട്ടയാണ് പൊലീസ് നടത്തിയത്. തായ് ലന്‍ഡില്‍ നിന്നും വിമാനത്തില്‍ ഹൈഡ്രോ കഞ്ചാവ് കടത്തിയതിനാണ് മലയാളികളായ അജ്മല്‍, മജീദ് എന്നിവര്‍ പിടിയിലായത്. ചോക്കലേറ്റ്, ലെയ്‌സ് പായ്ക്കറ്റുകളില്‍ ഒളിപ്പിച്ചാണ് ഹൈഡ്രോ കഞ്ചാവ് കടത്തിയത്.

Drugs seized in Banglore
കോടതി അലക്ഷ്യം: കേരള വി സി നേരിട്ട് ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശം

പ്രതികള്‍ കടത്താന്‍ ശ്രമിച്ച ഹൈഡ്രോ കഞ്ചാവിന് 5 കോടി രൂപ വില വരുമെന്ന് പൊലീസ് അറിയിച്ചു. വിശാഖപട്ടണത്തു നിന്നും 30 കിലോ കഞ്ചാവ് എത്തിച്ച് വില്‍പ്പന നടത്തിയ മലയാളിയായ ആനന്ദ് മഹാലക്ഷ്മി ലേ ഔട്ടില്‍ നിന്നാണ് പിടിയിലായത്. ഇയാള്‍ എഐ ടെക്‌നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു.

Summary

Massive drugs bust in Bengaluru. 5 people, including three Malayalees, arrested from various places.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com