വിവാഹേതര ബന്ധം എതിർത്തു, ഭാര്യയെ പേപ്പര്‍ കട്ടറിന് കഴുത്തറുത്ത് കൊന്നു; വാവിട്ട് നിലവിളിച്ച് 'ഓവര്‍ ആക്ടിങ്'; ഒടുവില്‍ ട്വിസ്റ്റ്

വിവാഹേതര ബന്ധം എതിര്‍ത്ത ഭാര്യയെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍
Meerut man breaks down after wife found dead at home
ഭാര്യയെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍
Updated on
1 min read

ലഖ്‌നൗ: വിവാഹേതര ബന്ധം എതിര്‍ത്ത ഭാര്യയെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. തുടക്കത്തില്‍ വീട്ടില്‍ മോഷണം നടത്താന്‍ കയറിയ അജ്ഞാതനാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് ഭര്‍ത്താവ് മൊഴി നല്‍കിയത്. എന്നാല്‍ ആവര്‍ത്തിച്ചുള്ള ചോദ്യം ചെയ്യലില്‍ മൊഴിയിലെ പൊരുത്തക്കേടുകളും ഓവര്‍ ആക്ടിങ്ങുമാണ് അന്വേഷണം ഭര്‍ത്താവിലേക്ക് എത്തിയത്. സംശയം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോള്‍ ഭര്‍ത്താവ് കുറ്റസമ്മതം നടത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് ലിസാരി ഗേറ്റില്‍ കൗസര്‍ എന്ന സ്ത്രീയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് അജ്ഞാതനായ അക്രമി കൊലപ്പെത്തിയെന്നാണ് ഭര്‍ത്താവ് ആദ്യം മൊഴി നല്‍കിയത്.

മോഷണശ്രമത്തിന് പിന്നാലെയുള്ള കൊലപാതകമെന്നാണ് കൗസറിന്റെ ഭര്‍ത്താവ് സാഖിബ് പൊലീസിനോട് ആദ്യം പറഞ്ഞത്. കറുത്ത വസ്ത്രം ധരിച്ച ഒരു അജ്ഞാത അക്രമിയാണ് കൊല നടത്തിയതെന്നും പറഞ്ഞു. ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ ഭാര്യയുടെ മരണത്തില്‍ ദുഃഖം സഹിക്കാന്‍ കഴിയാതെ കരയുന്ന തരത്തിലാണ് സാഖിബ് അഭിനയിച്ചത്.

എന്നാല്‍ സാബിഖിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തു. സാഖിബിന്റെ മൊഴികളിലെ പൊരുത്തക്കേടുകളുകള്‍ പൊലീസ് എളുപ്പത്തില്‍ തിരിച്ചറിഞ്ഞു. ഓരോ തവണ ചോദ്യം ചെയ്യുമ്പോഴും സാബിഖ് മൊഴി മാറ്റി പറഞ്ഞു. പൊലീസ് തെളിവുകള്‍ കൂടി ഹാജരാക്കിയതോടെ സാഖിബിന് വേറെ വഴിയില്ലാതായി. അയാള്‍ കുറ്റം സമ്മതിച്ചു.

Meerut man breaks down after wife found dead at home
വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് പുറത്തേക്ക് ചാടി യാത്രക്കാരന്‍; ഞെട്ടല്‍, അന്വേഷണം

സംഭവം നടക്കുമ്പോള്‍ ദമ്പതികളുടെ മൂന്ന് പെണ്‍മക്കള്‍ വീട്ടിലുണ്ടായിരുന്നു. വീട്ടില്‍ കള്ളന്മാര്‍ കയറി അമ്മയെ കൊലപ്പെടുത്തിയെന്ന് പൊലീസിനോട് പറയാന്‍ സാഖിബ് കുട്ടികളില്‍ ഒരാളെ പറഞ്ഞ് പഠിപ്പിച്ചിരുന്നു. ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായുള്ള അവിഹിത ബന്ധത്തെ കൗസര്‍ എതിര്‍ത്തിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതുമൂലം ഇരുവര്‍ക്കുമിടയില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നു. ഒടുവില്‍ തര്‍ക്കം കൗസറിന്റെ കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. ഉറങ്ങിക്കിടന്ന കൗസറിനെ പേപ്പര്‍ കട്ടര്‍ ഉപയോഗിച്ചാണ് സാഖിബ് കൊലപ്പെടുത്തിയതെന്നും പൊലീസ് പറയുന്നു.

Meerut man breaks down after wife found dead at home
ഡല്‍ഹിയില്‍ നാലുനില ഫ്‌ലാറ്റില്‍ തീപിടിത്തം; ഒമ്പത് മരണം, നാലുപേരുടെ നില ഗുരുതരം
Summary

Meerut man breaks down after wife found dead at home. Then a twist

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com