ഷില്ലോങ്: മേഘാലയ നിയമസഭാ തെരഞ്ഞെടുപ്പില് മുഖ്യമന്ത്രി കോണ്റാഡ് സാങ്മയ്ക്കെതിരെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും മുന് തീവ്രവാദി നേതാവുമായ ബെര്ണാഡ് എന് മറാക്ക് സ്ഥാനാര്ഥിയാകും. ദക്ഷിണ തുറ മണ്ഡലത്തില് നിന്നാണ് ഇരുവരും ജനവിധി തേടുന്നത്.
ഇത്തവണ അറുപത് സീറ്റുകളിലും ബിജെപി ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. എല്ലാ സ്ഥാനാര്ഥികളെയും വ്യാഴാഴ്ച പ്രഖ്യാപിച്ചു.
കോണ്റാഡ് സാങ്മയുടെ നേതൃത്വത്തിലുള്ള ഭരണകക്ഷിയായ മേഘാലയ ഡെമോക്രാറ്റിക് അലയന്സില് നിന്ന് പിരിഞ്ഞ ശേഷം നിയമസഭാ തെരഞ്ഞെടുപ്പില് ഒറ്റയ്ക്ക് മത്സരിക്കാന് ബിജെപി നേതൃത്വം തീരുമാനിക്കുകായിരുന്നു. ബിജെപിയുടെ സിറ്റിങ് എംഎല്എമാരും സ്ഥാനാര്ഥി പട്ടികയില് ഇടം പിടിച്ചിട്ടുണ്ട്. മാസങ്ങള്ക്കിടെ മറ്റ് പാര്ട്ടികളില് നിന്ന് ബിജെപിയിലെത്തിയ സിറ്റിങ് എംഎല്എമാരും മത്സരരംഗത്തുണ്ട്.
2018ല് നോങ്തിമ്മായി മണ്ഡലത്തില് നിന്ന് മത്സരിച്ച് പരാജയപ്പെട്ട സംസ്ഥാന ബിജെപി അധ്യക്ഷന് ഏണസ്റ്റ് മാവ്രി വെസ്റ്റ് ഷില്ലോങ് മണ്ഡലത്തില് നിന്ന് മത്സരിക്കും. പാര്ട്ടി വക്താവ് എം എച്ച് ഖാര്ക്രാംഗ് നോര്ത്ത് ഷില്ലോങ് മണ്ഡലത്തില് നിന്നാണ് ജനവിധി തേടുന്നത്.
2014ല് പിരിച്ചുവിട്ട തീവ്രവാദ സംഘടനയായ അച്ചിക് നാഷണല് വോളണ്ടറി കൗണ്സില്-ബിയുടെ അന്നത്തെ സ്വയം പ്രഖ്യാപിത ചെയര്മാനായിരുന്നു മറാക്ക്. ഗാരോ ഗോത്രവര്ഗക്കാര്ക്കായി പ്രത്യേക സംസ്ഥാനം രൂപീകരിക്കണമെന്നാതായിരുന്നു തീവ്രവാദ ഗ്രൂപ്പിന്റെ ആവശ്യം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates