വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ഓട്ടോയിലെത്തി തട്ടിക്കൊണ്ടുപോയി, ചോദിച്ചത് പത്ത് ലക്ഷം; പദ്ധതിയൊരുക്കിയത് പ്രമുഖ ക്രൈം ഷോ കണ്ട് 

ടിവിയില്‍ ക്രൈം ഷോ കണ്ട് പ്രചോദിതരായാണ് യുവാക്കള്‍ തട്ടിക്കൊണ്ടുപോകല്‍ പദ്ധതിയിട്ടത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

മുംബൈ: പതിമൂന്ന് വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ട രണ്ടുപേര്‍ അറസ്റ്റില്‍. 35കാരനായ ശേഖര്‍ വിശ്വകര്‍മ്മയും 21 വയസുള്ള ദിവ്യാന്‍ഷൂ വിശ്വകര്‍മ്മയുമാണ് അറസ്റ്റിലായത്. ടിവിയില്‍ ക്രൈം ഷോ കണ്ട് പ്രചോദിതരായാണ് യുവാക്കള്‍ തട്ടിക്കൊണ്ടുപോകല്‍ പദ്ധതിയിട്ടത്. മുംബൈയിലെ മലാദ് എന്ന സ്ഥലത്താണ് സംഭവം. 

വീടിന് പുറത്ത് കളിച്ചുകൊണ്ടുനിന്ന കുട്ടിയെ ഓട്ടോറിക്ഷയില്‍ എത്തിയാണ് പ്രതികള്‍ തട്ടിക്കൊണ്ടുപോയത്. പിന്നീട് കുട്ടിയുടെ അച്ഛനെ വിളിച്ച് മകനെ വിട്ടുകിട്ടണമെങ്കില്‍ പത്ത് ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഫോണ്‍വിളിച്ച് രണ്ടരമണിക്കൂറിനുള്ളില്‍ പ്രതികളെത്തേടി പൊലീസ് എത്തി. 

കുട്ടിയുടെ പിതാവ് പരാതിയുമായി എത്തിയതിന് പിന്നാലെ ഫോണ്‍ ലൊക്കേഷന്‍ കണ്ടെത്തിയാണ് പൊലീസ് പ്രതികളെ കുടുക്കിയത്. ടിവി പരിപാടി കണ്ടാണ് തട്ടികൊണ്ടുപോകാനുള്ള ആശയം കിട്ടിയതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com