പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അയല്‍വാസിയുമായി അവിഹിത ബന്ധം; വിവാഹിതായ യുവതിയെ സഹോദരന്‍ കഴുത്തുറത്ത് കൊന്നു; മൃതദേഹം കാട്ടില്‍ തള്ളി

വിവാഹിതയായ സഹോദരിക്ക് അയല്‍വാസിയുമായുള്ള അവിഹതബന്ധമാണ് കൊലപാതകം നടത്താന്‍ കാരണമെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. 
Published on

പട്‌ന: അയല്‍വാസിയുമായി വിവാഹേതര ബന്ധം തുടര്‍ന്ന യുവതിയെ സഹോദരന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. ബിഹാറിലെ നവാഡ ജില്ലയിലാണ് സഹോദരിയെ തട്ടിക്കൊണ്ടുപോയ ശേഷം കഴുത്തറുത്തത്. സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.

യുവതിയുടെ ഭര്‍തൃപിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അന്വേഷണത്തിനായി പ്രത്യേക അന്വേഷണം സംഘം രൂപികരിച്ചിരുന്നു. തട്ടിക്കൊണ്ടുപോയി കഴുത്തറുത്ത ശേഷം പ്രതി യുവതിയുടെ മൃതദേഹം കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. 

വിവാഹിതയായ സഹോദരിക്ക് അയല്‍വാസിയുമായുള്ള അവിഹതബന്ധമാണ് കൊലപാതകം നടത്താന്‍ കാരണമെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. സഹോദരിയുടെ വിവേഹതരബന്ധം മനസിലാക്കിയ പ്രതി തട്ടിക്കൊണ്ടുപോയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലിസ് പറഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും പൊലീസ് കണ്ടെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com