പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

14കാരിയുടെ മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ; ബലാത്സം​ഗത്തിന് ഇരയായി; ​ഗർഭിണിയെന്ന് ബന്ധുക്കൾ

പ്രതി അര്‍മാന്‍ അന്‍സാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കെട്ടിട നിര്‍മാണ തൊഴിലാളിയാണ്
Published on

റാഞ്ചി: ജാര്‍ഖണ്ഡില്‍ 14 വയസുകാരിയുടെ മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. ദുക ജില്ലയിലെ മുഫാസില്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. 

കുട്ടി ബലാത്സം​ഗത്തിന് ഇരയായെന്ന് പൊലീസ് പറയുന്നു. വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ചാണ് ബലാത്സംഗം ചെയ്തതെന്നും പൊലീസ് വ്യക്തമാക്കി. പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നുവെന്ന് ബന്ധുക്കള്‍ വെളിപ്പെടുത്തി.

പ്രതി അര്‍മാന്‍ അന്‍സാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കെട്ടിട നിര്‍മാണ തൊഴിലാളിയാണ്. പ്രതിക്കെതിരെ ബലാത്സംഗത്തിനും കൊലപാതകത്തിനും കേസ് രജിസ്റ്റര്‍ ചെയ്തുവെന്ന് എസ്പി അമ്പര്‍ ലക്ര പറഞ്ഞു. പ്രതിക്കെതിരെ പോക്‌സോ വകുപ്പും എസ്സി-എസ്ടി ആക്റ്റും ചുമത്തിയിട്ടുണ്ട്.

14കാരിയായ പെണ്‍കുട്ടിയെ കെലപ്പെടുത്തിയ ശേഷമാണോ ജീവനോടെയാണോ കെട്ടിത്തൂക്കിയതെന്നറിയാന്‍ പരിശോധനാ ഫലങ്ങള്‍ വരേണ്ടതുണ്ടെന്നും പൊലീസ് പറയുന്നു. ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാനാകാം കെട്ടിത്തൂക്കിയതെന്നാണ് പൊലീസ് നിഗമനം.

ബന്ധുവായ സ്ത്രീക്കൊപ്പമാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. അന്‍സാരിയുമായി പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് കൊലപ്പെടുത്തിയതെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com