കാണാതായ 17കാരന്റെ മൃതദേഹം കഴുത്തറുത്ത് ട്രോളി ബാഗില്‍; അന്വേഷണം 

കഴുത്തറുത്ത നിലയിൽ അജ്ഞാത മൃതദേഹം പർപ്പിൾ നിറത്തിലുള്ള യാത്രാ ബാഗിൽ നിറച്ച നിലയിലാണ് കണ്ടെത്തിയതെന്ന് പൊലീസ്
മൃതദേഹം കണ്ടെത്തിയ ട്രോളിബാഗ്‌
മൃതദേഹം കണ്ടെത്തിയ ട്രോളിബാഗ്‌
Updated on
1 min read

ന്യൂഡൽഹി: കാണാതായ 17കാരന്റെ മൃതദേഹം കഴുത്തറുത്ത നിലയിൽ ട്രാവൽ ബാഗിൽ കണ്ടെത്തി. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ മംഗൾപുരിയിൽ പീർ ബാബ മാജാർ ഭാഗത്ത് വെള്ളിയാഴ്ചയാണ് സംഭവം. വ്യാഴാഴ്ച രാത്രി മു​തൽ രോഹിണി ഭാഗത്ത് നിന്ന് കാണാതായ കൗമാരക്കാരനാണ് മരിച്ചത്.

കഴുത്തറുത്ത നിലയിൽ അജ്ഞാത മൃതദേഹം പർപ്പിൾ നിറത്തിലുള്ള യാത്രാ ബാഗിൽ നിറച്ച നിലയിലാണ് കണ്ടെത്തിയതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (ഔട്ടർ) സമീർ ശർമ പറഞ്ഞു. തുടർന്ന് കാണാതായ ആളുടെ രേഖകൾ പരിശോധിക്കുന്നതിനായി സമീപത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ജില്ലകളിലും അറിയിക്കുകയായിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഹിണി സെക്ടർ ഒന്നിൽ നിന്ന് കാണാതായ കൗമാരക്കാ​രന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. കേസിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com