യുപിയില്‍ മുസ്ലീം യുവാക്കള്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം; ഇരകളെ കൈമാറണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷന് നേരെയും ആക്രമണം

സംഭവത്തില്‍ അന്‍പതോളം പേരെ പ്രതിയാക്കി പൊലീസ് കേസെടുത്തു
mob attack
Image used for representational purposes.file
Updated on
1 min read

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഇറ്റാഹ് മേഖലയില്‍ മോഷണക്കുറ്റം ആരോപിച്ച് മുസ്ലീം യുവാക്കള്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം. മോഷ്ടാക്കള്‍ ആണെന്ന് തെറ്റിദ്ധരിച്ചാണ് ഫാഹിം, ബന്ധു ഫിറോസ് എന്നിവരെ ജനക്കൂട്ടം തടഞ്ഞുവച്ച് മര്‍ദിച്ചത്. നയാഗോണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പൊലീസ് എത്തി സ്റ്റേഷനിലേക്ക് മാറ്റിയ ഇവരുവരെയും വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ആള്‍ക്കൂട്ടം പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചതായും വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ അന്‍പതോളം പേരെ പ്രതിയാക്കി പൊലീസ് കേസെടുത്തു.

mob attack
'നവാസ് ഷെരീഫിന്റെ മകളുമായി കൂടിക്കാഴ്ച, ചാരവൃത്തിക്ക് തെളിവുണ്ട്'; ജ്യോതി മല്‍ഹോത്രയ്‌ക്കെതിരെ 2500 പേജുള്ള കുറ്റപത്രം

വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവങ്ങളുടെ തുടക്കം. മതപരമായ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ യുവാക്കളെയാണ് ആള്‍ക്കൂട്ടം മോഷ്ടാക്കള്‍ എന്നാരോപിച്ച് തടഞ്ഞുവച്ചത്. ഇരുവരെയും വടിയുള്‍പ്പെടെ ഉപയോഗിച്ച് മര്‍ദിച്ചതായും യുവാക്കള്‍ വെളിപ്പെടുത്തി. മോഷ്ടാക്കളല്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും ജനക്കൂട്ടം ചെവിക്കൊണ്ടില്ലെന്നും യുവാക്കള്‍ പറഞ്ഞു.

mob attack
വോട്ട് മോഷണം; വിവാദങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി പറയും, നാളെ വാര്‍ത്താസമ്മേളനം

ഇതിനിടെ, എത്തിയ പൊലീസ് പട്രോള്‍ സംഘം യുവാക്കളെ കസ്റ്റഡിയില്‍ എടുത്ത് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. എന്നാല്‍, യുവാക്കളെ തങ്ങള്‍ക്ക് കൈമാറണം എന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ എത്തിയ ആള്‍ക്കൂട്ടം സ്റ്റേഷന്‍ ആക്രമിക്കാന്‍ മുതിരുകയായിരുന്നു. പൊലീസ്റ്റ് സ്റ്റേഷന് നേരെ കല്ലെറിയുകയും വാഹനം നശിപ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൂടുതല്‍ പൊലീസുകാരെ എത്തിച്ചാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയതെന്ന് എസ്പി രാജ്കുമാര്‍ സിങ്ങിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ബലം പ്രയോഗിക്കേണ്ടി വന്നതായും കണ്ണീര്‍ വാതകം ഉപയോഗിച്ചെന്നും റിപ്പോര്‍ട്ട് പറയുന്നു.

Summary

Angry mob attacked two Muslim men accusing them of theft in UP.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com