മോഡൽ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ; ഇന്ത്യൻ ക്രിക്കറ്റ് താരത്തെ ചോദ്യം ചെയ്യാൻ പൊലീസ്

ഐപിഎല്ലിൽ സൺ‌റൈസേഴ്സ് ഹൈദരാബാദിന്റെ താരം അഭിഷേക് ശർമയെയാണ് പൊലീസ് ചോദ്യം ചെയ്യലിനായി വിളിച്ചത്
ടാനിയ സിങ്, അഭിഷേക് ശര്‍മ
ടാനിയ സിങ്, അഭിഷേക് ശര്‍മട്വിറ്റര്‍
Updated on
1 min read

ഹൈദരാബാദ്: സൂറത്തിലെ മോഡലിന്റെ മരണത്തിൽ ഇന്ത്യൻ യുവതാരത്തെ ചോദ്യം ചെയ്യാൻ ഒരുങ്ങി പൊലീസ്. ഐപിഎല്ലിൽ സൺ‌റൈസേഴ്സ് ഹൈദരാബാദിന്റെ താരം അഭിഷേക് ശർമയെയാണ് പൊലീസ് ചോദ്യം ചെയ്യലിനായി വിളിച്ചത്. 28കാരിയായ ടാനിയ സിങ്ങിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് നടപടി.

ടാനിയ സിങ്, അഭിഷേക് ശര്‍മ
'അകായ്' അനന്തമായ സന്തോഷവും ചിരിയും നിറയ്ക്കട്ടെ; കോഹ്‌ലിക്കും അനുഷ്‌കയ്ക്കും ആശംസ അറിയിച്ച് സച്ചിന്‍

തിങ്കളാഴ്ചയാണ് ടാനിയയെ സൂറത്തിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രാജസ്ഥാൻ സ്വദേശിയായ ഇവർ 18 മാസത്തോളമായി ഫാഷൻ ഡിസൈനിങ് പഠിക്കുകയായിരുന്നു. ടാനിയയും അഭിഷേക് ശർമയും ഏറെ നാളായി പരിചയത്തിലായിരുന്നു എന്നാണ് വിവരം. എന്നാൽ കുറച്ച് മാസങ്ങളായി ഇവർ തമ്മിൽ ബന്ധമൊന്നുമില്ല. മോഡലിന്റെ ഫോൺ പരിശോധിച്ചതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധത്തേക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. ഇതോടെയാണ് താരത്തെ ചോദ്യം ചെയ്യാൻ വിളിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

23 കാരനായ അഭിഷേക് ശർമ ഓൾറൗണ്ടറാണ്. പുതിയ ഐപിഎൽ സീസണിനുള്ള തയ്യാറെടുപ്പിനിടയിലാണ് താരം വിവാദങ്ങളിൽ ഇടംപിടിക്കുന്നത്. സൺറൈസേഴ്സ് ഹൈദരാബാദ് ടീം അം​ഗമാണ്. ഐപിഎല്ലിൽ ഡൽഹി ഡെയർഡെവിൾസ് ടീമിലും താരം കളിച്ചിട്ടുണ്ട്. ഇന്ത്യയുടെ അണ്ടർ‌ 19 ടീമിന്റെ ഭാഗമായിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ പഞ്ചാബിന്റെ താരമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com