'മാതൃത്വത്തെ വ്രണപ്പെടുത്തുന്നത്'; മോദിയുടേയും അമ്മയുടേയും എഐ വിഡിയോ; കോണ്‍ഗ്രസിനെതിരെ കേസ്

ബിജെപി ഡല്‍ഹി ഇലക്ഷന്‍ സെല്‍ കണ്‍വീനര്‍ സങ്കേത് ഗുപ്ത നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തു
Modi mother controversy
Modi mother controversy
Updated on
1 min read

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമ്മയെയും ഉള്‍പ്പെടുത്തി എഐ വിഡിയോ പുറത്തിറക്കിയ സംഭവത്തില്‍ കോണ്‍ഗ്രസിനും പാര്‍ട്ടി ഐടി സെല്ലിനുമെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്. ബിജെപി ഡല്‍ഹി ഇലക്ഷന്‍ സെല്‍ കണ്‍വീനര്‍ സങ്കേത് ഗുപ്ത നല്‍കിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഡല്‍ഹി നോര്‍ത്ത് അവന്യു പൊലീസാണ് കേസെടുത്തത്. ദൃശ്യങ്ങള്‍ നേരന്ദ്ര മോദിയുടെ അമ്മ ഹീരബെനിനെ അപമാനിക്കുന്നതും മാതൃത്വത്തെ വ്രണപ്പെടുത്തുന്നതുമാണെന്നു പരാതിയില്‍ പറയുന്നു.

ഈ മാസം 10നാണ് വിവാദ വിഡിയോ കോണ്‍ഗ്രസിന്റെ സമൂഹ മാധ്യമ പേജിലൂടെ പുറത്തു വന്നത്. കോണ്‍ഗ്രസ് ബിഹാര്‍ ഘടകമാണ് വിഡിയോ പുറത്തിറക്കിയത്. പിന്നാലെ പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ അന്തരിച്ച മാതാവിനെയും കോണ്‍ഗ്രസ് അപമാനിക്കുകയാണെന്ന് ആരോപിച്ച് ബിജെപി പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

Modi mother controversy
'ആശങ്കാജനകമായ സൂചന'; ബംഗ്ലാദേശ് യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പിലെ ജമാഅത്തെ ഇസ്ലാമിയുടെ വിജയത്തില്‍ ശശി തരൂര്‍

36 സെക്കന്‍ഡുള്ള വിഡിയോയാണ് ഇത്. സ്വപ്നത്തില്‍ അമ്മ വന്ന് തന്നെ രാഷ്ട്രീയതാത്പ്പര്യത്തിന് ഉപയോഗിക്കരുതെന്ന് പ്രധാനമന്ത്രിയോട് പറയുന്നതും അദ്ദേഹം ഞെട്ടിയുണരുന്നതുമാണ് എഐ വിഡിയോയിലുള്ളത്.

കോണ്‍ഗ്രസ് പാര്‍ട്ടി ഈ നിലയിലേക്ക് തരംതാഴ്ന്നോയെന്ന് മുതിര്‍ന്ന ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് ചോദിച്ചു. രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാനും എല്ലാ അമ്മമാരെയും അപമാനിക്കാനും ഡീപ്ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിക്കുകയാണെന്നും വിഷയം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്നും ബിജെപി എംപി രാധാ മോഹന്‍ ദാസ് അഗര്‍വാള്‍ നേരത്തെ അറിയിച്ചിരുന്നു.

അതേസമയം, പ്രധാനമന്ത്രിയോടോ അദ്ദേഹത്തിന്റെ മാതാവിനോടോ ഒരു അനാദരവും കാണിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ഒരു അമ്മ മകനെ ശരിയായ കാര്യങ്ങള്‍ ചെയ്യാന്‍ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത് എങ്ങനെയാണ് അനാദരവാകുന്നതെന്ന് കോണ്‍ഗ്രസിന്റെ മാധ്യമ, പ്രചാരണ വിഭാഗം തലവന്‍ പവന്‍ ഖേര ചോദിച്ചു.

Modi mother controversy
'നാടിന്റെ വികസനത്തിന് സമാധാനം പ്രധാനം, മണിപ്പൂരില്‍ പരസ്പര വിശ്വാസത്തിന്റെ പുതിയ പ്രഭാതം പുലരും': നരേന്ദ്ര മോദി

Modi mother controversy: The Delhi Police registered a case over a controversial AI video of PM Modi's mother that was uploaded by Congress on September 10.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com