രണ്ട് കോടി കടന്ന് മോദിയുടെ യൂട്യൂബ് സബ്സ്‌ക്രൈബേഴ്‌സ്; ലോകനേതാക്കള്‍ ബഹുദൂരം പിന്നില്‍

പ്രധാനമന്ത്രി നരേന്ദ്രമോദി/ പിടിഐ
പ്രധാനമന്ത്രി നരേന്ദ്രമോദി/ പിടിഐ
Updated on: 
1 min read

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിഗത യൂട്യൂബ് ചാനലിന്റെ സബ്സ്‌ക്രൈബര്‍മാരുടെ എണ്ണം രണ്ട് കോടി കടന്നു. സബ്സ്‌ക്രൈബേഴ്സിന്റെ എണ്ണത്തില്‍ സമകാലികരായ രാഷ്ട്രത്തലവന്‍മാരേക്കാള്‍ ബഹുദൂരം മുന്നിലാണ് മോദി.

പ്രധാമന്ത്രിയുടെ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത ആകെ വീഡിയോകളുടെ വ്യൂസ് 450 കോടി കടന്നതായി പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. വ്യൂസിന്റെ കാര്യത്തില്‍ യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെസ്‌കിയാണ് മോദിയ്ക്ക് പിന്നില്‍. 22.4 കോടി വ്യൂസാണ് സെലന്‍സ്‌കിയുടെ വീഡിയോകള്‍ നേടിയിട്ടുള്ളത്. ഇതും മോദിയുടെ വീഡിയോകളുടെ വ്യൂസുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ കുറവാണ്. 

മുന്‍ ബ്രസീലിയന്‍ പ്രസിഡന്റ് ജെയിര്‍ ബോല്‍സനാരോ ആണ് സബ്സ്‌ക്രൈബര്‍മാരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത്. പക്ഷെ ബോല്‍സനാരോയുടെ സബ്സ്‌ക്രൈബര്‍മാരുടെ എണ്ണം ഏകദേശം 64 ലക്ഷം മാത്രമാണ്-അതായത് മോദിയെ പിന്തുടരുന്നവരുടെ മൂന്നില്‍ ഒന്നുപോലും ഈ സംഖ്യ വരില്ല. യുഎസ് പ്രസിഡന്റ് ജോ ബൈഡന് 7.89 ലക്ഷം സബ്സ്‌ക്രൈബര്‍മാരുണ്ട്. തുര്‍ക്കി പ്രസിഡന്റ് റിസെപ് തയ്യിബ് ഉര്‍ദുഗാന് 3.16 ലക്ഷം സബ്സ്‌ക്രൈബര്‍മാരാണുള്ളത്.

യോഗ വിത് മോദി എന്ന പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട യൂട്യൂബ് ചാനലിന് 73,000 ലധികം സബ്സ്‌ക്രൈബര്‍മാരുണ്ട്. ഇന്ത്യന്‍ നേതാക്കളില്‍ രാഹുല്‍ ഗാന്ധിയുടെ ചാനലിനേയും നല്ലൊരു സംഖ്യ ആളുകള്‍ സബ്സ്‌ക്രൈബ് ചെയ്തിട്ടുണ്ട്. 35 ലക്ഷം പേരാണ് രാഹുലിന്റെ ചാനല്‍ സബ്‌സക്രൈബ് ചെയതത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Security personnel detain National Students' Union of India (NSUI) activists during a protest demanding immediate resignation of Chief Election Commissioner
helicopter crash
rahul gandhi
cow shelter
X

FOLLOW US

ON GOOGLE DISCOVER