വിവാഹം താല്‍പ്പര്യമില്ലാത്തവര്‍ സന്യാസം സ്വീകരിക്കണം, ലിവ് ഇന് റിലേഷന്‍ഷിപ്പിനെതിരെ മോഹന്‍ ഭാഗവത്

19 മുതല്‍ 25 വരെയുള്ള പ്രായത്തില്‍ വിവാഹം നടക്കുകയും മൂന്ന് കുട്ടികള്‍ ഉണ്ടാകുകയും ചെയ്യുകയാണെങ്കില്‍ കുട്ടികളുടെയും മാതാപിതാക്കളുടെയും ആരോഗ്യം നന്നായിരിക്കുമെന്നും മോഹന്‍ ഭാഗവത്
Mohan Bhagwat
മോഹന്‍ ഭാഗവത്പിടിഐ
Updated on
1 min read

കൊല്‍ക്കത്ത: ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകളിലുള്ളവര്‍ കുടുംബമെന്ന ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ താല്‍പ്പര്യമില്ലാത്തവരാണെന്ന് ആര്‍എസ്എസ് സര്‍ സംഘ ചാലക് മോഹന്‍ ഭാഗവത്. വിവാഹം കഴിക്കാന്‍ താത്പര്യമില്ലെങ്കില്‍ സന്യാസികളാകുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. കുടുംബം, വിവാഹം എന്നത് ശാരീരിക സംതൃപ്തിയ്ക്ക് വേണ്ടി മാത്രമല്ല. സമൂഹത്തില്‍ ഒരു വ്യക്തി എങ്ങനെ ജീവിക്കണം എന്ന് പഠിക്കാനുള്ള ഒരു സംവിധാനമാണ്.

Mohan Bhagwat
മാധ്യമങ്ങളുടെ വാര്‍ത്ത അടിസ്ഥാനരഹിതം; ബംഗ്ലാദേശിനോട് ആശങ്കയറിയിച്ച് ഇന്ത്യ

നമ്മുടെ രാജ്യത്തെയും സമൂഹത്തെയും മതപരമ്പര്യങ്ങളെയും സംരക്ഷിക്കേണ്ടതുണ്ടെന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു. ഒരു ദമ്പതികള്‍ക്ക് കുറഞ്ഞത് മൂന്ന് കുട്ടികള്‍ വേണമെന്നും മോഹന്‍ ഭാഗവത് ആവര്‍ത്തിച്ചു.

Mohan Bhagwat
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ഇനിയില്ല, വി ബി ജി റാം ജി ബില്‍ രാഷ്ട്രപതി അംഗീകരിച്ചു

19 മുതല്‍ 25 വരെയുള്ള പ്രായത്തില്‍ വിവാഹം നടക്കുകയും മൂന്ന് കുട്ടികള്‍ ഉണ്ടാകുകയും ചെയ്യുകയാണെങ്കില്‍ കുട്ടികളുടെയും മാതാപിതാക്കളുടെയും ആരോഗ്യം നന്നായിരിക്കുമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്ക് ലോകമെങ്ങുമുള്ള ഹിന്ദുക്കള്‍ സഹായം നല്‍കണമെന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു. കേന്ദ്രം ഇടപെടണം. ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ഇന്ത്യ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായതെല്ലാം ചെയ്യണമെന്നും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് ആവശ്യപ്പെട്ടു. ഹിന്ദുക്കള്‍ക്കുള്ള ഏക രാജ്യമാണ് ഇന്ത്യക്ക് ഇതിന് ബാധ്യതയുണ്ട്. ഇതിനകം സര്‍ക്കാര്‍ ഇത് ചെയ്യുന്നുണ്ടാവും എന്നാണ് താന്‍ കരുതുന്നതെന്നും ആര്‍എസ്എസ് മേധാവി അറിയിച്ചു.

Summary

Those who are not interested in marriage should take up sannyas, Mohan Bhagwat against live-in relationships

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com