

ഭോപ്പാല്‍: മധ്യപ്രദേശ് ഉപമുഖ്യമന്ത്രി ജഗദീഷ് ദേവ്ഡ ഇന്ത്യന്‍ സൈന്യത്തെക്കുറിച്ചു നടത്തിയ പരാമര്‍ശം രാഷ്ട്രീയ വിവാദത്തില്‍. ജഗദീഷ് ദേവ്ഡയുടെ പരാമര്‍ശം സേനയുടെ വീര്യം കെടുത്തുന്ന പ്രസ്താവനയാണ് നടത്തിയതെന്ന് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്ത് വന്നു.
വിവാദമായ 1.24 സെക്കന്റ് ദൈര്‍ഘ്യമുള്ള വിഡിയോയുടെ 0.45 സെക്കന്റ് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ പങ്കിട്ടു. രാജ്യം മുഴുവന്‍ സൈന്യത്തിന് മുമ്പില്‍ തല കുനിക്കുമ്പോള്‍ ബിജെപി നേതാക്കള്‍ ധീരരായ സൈന്യത്തെക്കുറിച്ച് താഴ്ന്ന നിലവാരത്തിലുള്ള ചിന്തയാണ് പ്രകടിപ്പിക്കുന്നത്. ബിജെപിയും ജഗദീഷ് ദേവ്ദയും അതിന് മാപ്പ് പറയണമെന്നും മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്നും കോണ്‍ഗ്രസ്പ്രവര്‍ത്തക സുപ്രിയ ശ്രീനേറ്റ് വിഡിയോ പങ്കുവെച്ചുകൊണ്ട് പറഞ്ഞു.
ജബല്‍പൂരില്‍ നടന്ന ഒരു സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാരുടെ പരിശീലന പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് വിവാദമായ ദേവ്ഡ വിവാദമായ പരാമര്‍ശം നടത്തിയത്. രാഷ്ട്രം മുഴുവന്‍, ഇന്ത്യന്‍ സൈന്യവും സൈനികരും പ്രധാനമന്ത്രിയുടെ നരേന്ദ്രമോദിയുടെ കാല്‍ക്കല്‍ കുമ്പിടുകയാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രസ്താവന.
എന്നാല്‍ തന്റെ പ്രസംഗം വളച്ചൊടിച്ച രീതിയില്‍ അവതരിപ്പിക്കുകയാണ് കോണ്‍ഗ്രസും മറ്റ് ചില മാധ്യമങ്ങളും ചെയ്തതെന്ന്ജഗദീഷ് ദേവ്ഡ വിമര്‍ശിച്ചു. ഓപ്പറേഷന്‍ സിന്ദൂര്‍ നടത്തിയ രീതിക്കും പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നിലുള്ളവരെ ശിക്ഷിച്ച രീതിക്കും രാജ്യത്തെ ജനങ്ങള്‍ ഇന്ത്യയുടെ സായുധ സേനയുടെ കാല്‍ക്കല്‍ വണങ്ങുന്നു എന്നാണ് പറഞ്ഞതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. തന്റെ പ്രസ്താവന വളച്ചൊടിച്ച എല്ലാവര്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജഗദീഷ് ദേവ്ഡ കൂട്ടിച്ചേര്‍ത്തു.
പഹല്‍ഗാമില്‍ വിനോദ സഞ്ചാരികളുടെ നേരെയുണ്ടായ ഭീകരാക്രമണത്തില്‍ മുഴുവന്‍ രാജ്യവും രോഷാകുലരായിരുന്നു. ആക്രമണത്തിന് പ്രതികാരം ചെയ്യാന്‍ രാജ്യം ഏകകണ്ഠമായി തീരുമാനിച്ചു. പ്രധാനമന്ത്രി മോദിയോട് നന്ദി പറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. സായുധ സേനയും സൈനികരും നല്‍കിയ മറുപടിക്ക് രാജ്യം മുഴുവന്‍ അവരുടെ കാല്‍ക്കല്‍ വഴങ്ങുന്നു, എന്നാണ് താന്‍ പറഞ്ഞതെന്നും അദ്ദേഹം പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
