സമൂസ വിലയെ ചൊല്ലി തര്‍ക്കം; യുവാവ് തീകൊളുത്തി മരിച്ചു

സമൂസയുടെ വിലയെ ചൊല്ലി കടയുടമയും യുവാക്കളും തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ഹൈദരബാദ്: സമൂസയുടെ വിലയെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ യുവാവ് തീകൊളുത്തി മരിച്ചു. ആന്ധ്രാപ്രദേശിലെ അന്‍പൂരിലാണ് സംഭവം. കടയുടമ നല്‍കിയ പരാതിയില്‍ പൊലീസ് യുവാവിനെതിരെ കേസ് എടുത്തിരുന്നു. 

ജൂലായ് 22 നായിരുന്നു കേസിനാസ്പദമായ സംഭവം. സമൂസയുടെ വിലയെ ചൊല്ലി കടയുടമയും യുവാക്കളും തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. പതിനഞ്ച് രൂപ വിലയുള്ള സമൂസയ്ക്ക് കടയുടമ കാഞ്ചന്‍ സാഹൂ 20 രൂപ വാങ്ങിയിരുന്നു. ഇതേതുടര്‍ന്നായിരുന്നു ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്. 

തര്‍ക്കം ഗുരുതരമായതോടെ കടയുടമ പൊലീസിനെ സമീപിക്കുകയായിരുന്നു. പൊലീസ് യുവാക്കള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. യുവാവിനെ പൊലീസ് സ്റ്റേഷനില്‍ വിളിച്ച് ചോദ്യം ചെയ്തതിന് പിന്നാലെയാണ് തീകൊളുത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com