ഹിജാബ് യൂണിഫോമിന്റെ ഭാഗമല്ല; സ്‌കൂളിലല്ല ആചാരങ്ങള്‍ പാലിക്കേണ്ടത്; അടുത്ത അധ്യയനവര്‍ഷം മുതല്‍ ഡ്രസ് കോഡ് കര്‍ശനമാക്കും; മധ്യപ്രദേശ് മന്ത്രി

സ്‌കൂളുകളില്‍ ഹിജാബ് നിരോധിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു
മധ്യപ്രദേശ് വിദ്യാഭ്യാസമന്ത്രി
മധ്യപ്രദേശ് വിദ്യാഭ്യാസമന്ത്രി
Updated on
1 min read

ബംഗളൂരു: കര്‍ണാടകയ്ക്ക് പിന്നാലെ സ്‌കൂളില്‍ ഹിജാബ് വിവാദം മധ്യപ്രദേശിലേക്കും.  സ്‌കൂളുകളില്‍ ഹിജാബ് ധരിക്കുന്നതിനുള്ള നിരോധനത്തെ പിന്തുണച്ച് മധ്യപ്രദേശ് സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ഇന്ദര്‍ സിംഗ് പര്‍മര്‍. സ്‌കൂളുകളില്‍ ഹിജാബ് നിരോധിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു

'ഹിജാബ് സ്‌കൂള്‍ യൂണിഫോമിന്റെ ഭാഗമല്ല, അതിനാലാണ് സ്‌കൂളുകളില്‍ അത് ധരിക്കുന്നത് നിരോധിക്കേണ്ടത്. സ്‌കൂളിലല്ല, വീടുകളിലാണ് ആളുകള്‍ ആചാരങ്ങള്‍ പാലിക്കേണ്ടത്. സ്‌കൂളുകളില്‍ ഡ്രസ് കോഡ് കര്‍ശനമായി നടപ്പാക്കാനുള്ള ശ്രമത്തിലാണ് ഞങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്‌കൂളുകളില്‍ ഹിജാബ് ധരിക്കുന്നത് മധ്യപ്രദേശിലും നിരോധിക്കുമോയെന്ന ചോദ്യത്തിന്, ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് മന്ത്രി പറഞ്ഞു. അടുത്ത അധ്യയനവര്‍ഷം മുതല്‍ എല്ലാ സ്‌കൂളുകളിലും ഡ്രസ് കോഡ് കര്‍ശനമായി നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

്അതേസമയം ബിജെപിയുടെ മാനസികപാപ്പരത്തത്തിന്റെ ഉദാഹരണമാണിതെന്ന് കോണ്‍്ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു. സ്‌കൂളുകളില്‍ പോലും ഭിന്നിപ്പിന്റെ സ്വരമാണ് ഇവര്‍ ഉയര്‍ത്തുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് അബ്ബാസ് ഹാഫിസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com